രണ്ട് മിനുറ്റിനിടെ രണ്ട് ഗോളുകള്‍: ‘പതിവ് പോലെ’ ഗോള്‍ വഴങ്ങി ബ്ലാസ്റ്റേഴ്‌സ്
രണ്ട് മിനുറ്റിനിടെ പിറന്ന രണ്ട് ഗോളുകളാണ് ഗോവയെ മുന്നിലെത്തിച്ചത്.

ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചതിന്റെ ആത്മവിശ്വാസവുമായി തങ്ങളെക്കാള്‍ ഏറെ മുന്നിലുള്ള എഫ്.സി ഗോവക്കെതിരെ അവരുടെ തട്ടകത്തില്‍ പന്ത് തട്ടാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് തുടക്കത്തില്‍ തന്നെ ഷോക്ക്. രണ്ട് മിനുറ്റിനിടെ പിറന്ന രണ്ട് ഗോളുകളാണ് ഗോവയെ മുന്നിലെത്തിച്ചത്. 20 മിനുറ്റ് വരെ ഗോള്‍ പിറക്കാതെ പോയ മത്സരത്തില്‍ 22ാം മിനുറ്റില്‍ ഫെറന്‍ കൊറൊമിനസ് ആണ് ഗോളടിച്ചത്. രണ്ട് മനുറ്റുകള്‍ക്ക് പിന്നാലെ മറ്റൊരു സൂപ്പര്‍താരം എഡു ബേഡിയ വീണ്ടും വലകുലുക്കി. സീസണില്‍ താരത്തിന്റെ ഏഴാമത്തെ ഗോളായിരുന്നു അത്.
ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് നിരന്തരം ഭീഷണി മുഴക്കുകയാണ് ഗോവയുടെ മുന്നേറ്റ നിര. ബ്ലാസ്റ്റേഴ്‌സ് ഭാഗത്ത് നിന്ന് ചില കൗണ്ടര്‍ അറ്റാക്കുകള്‍ വരുന്നുണ്ടെങ്കിലും ഗോവയെ വിറപ്പിക്കാന്‍ പാകത്തിലായിരുന്നില്ല. മത്സരം പുരോഗമിക്കുകയാണ്.
.@jackichand10 with an early chance there to put his team in the driving seat!
— Indian Super League (@IndSuperLeague) February 18, 2019
Watch it LIVE on @hotstartweets: https://t.co/CYi9aMKo6e
JioTV users can watch it LIVE on the app. #HeroISL #ISLMoments #LetsFootball #GOAKER #FanBannaPadega pic.twitter.com/c9GAykBClJ
Adjust Story Font
16

