ചെല്‍സിയെ മറിച്ചിട്ട് യുണെെറ്റഡ്
പുതിയ പരിശീലകന് കീഴില്‍ മികച്ച രീതിയില്‍ കളിക്കുന്ന യുണൈറ്റഡിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ചെല്‍സിക്കെതിരായ ജയം

എഫ്.എ കപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ചെല്‍സിയെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. ജയത്തോടെ യുണൈറ്റഡ് ക്വാര്‍ട്ടറില്‍ കടന്നു.
പുതിയ പരിശീലകന് കീഴില്‍ മികച്ച രീതിയില്‍ കളിക്കുന്ന യുണൈറ്റഡിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ചെല്‍സിക്കെതിരായ ജയം. പ്രധാനപ്പെട്ട എല്ലാ താരങ്ങളെയും ഇരുടീമുകളും കളത്തിലിറക്കിയിരുന്നു. പന്തടക്കത്തിലും മികച്ച ഷോട്ടുകള്‍ തീര്‍ക്കുന്നതിലും ചെല്‍സി തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. 31ാം മിനിറ്റില്‍ പോള്‍ പോഗ്ബ നല്‍കിയ പാസ് കൃത്യമായി നിയന്ത്രണത്തിലാക്കിയ ആന്ദ്രെ ഹെറേറ ചെല്‍സി വലയില്‍ പന്തെത്തിച്ചു. 45ാം മിനിറ്റില്‍ റാഷ്ഫോര്‍ഡ് നീട്ടിനല്‍കിയ പന്ത് പോള്‍ പോഗ്ബ ഹെഡ് ചെയ്ത് വീണ്ടും ചെല്‍സി വല കുലുക്കി.
രണ്ടാം പകുതിയില്‍ കളി ഇടക്കിടെ കയ്യാങ്കളിയിലേക്കും നീണ്ടതോടെ ഇരുടീമില്‍ നിന്നായി രണ്ട് പേര് വീതം മഞ്ഞക്കാര്‍ഡും കണ്ടു. ഒടുവില്‍ 2 - 0ത്തിന് മത്സരം ജയിച്ച് യുണൈറ്റഡ് അവസാന എട്ടിലേക്ക് കടന്നു. ക്വാര്‍ട്ടറില്‍ വോള്‍വ്സ് ആണ് യുണൈറ്റഡിന്റെ എതിരാളി.
Adjust Story Font
16

