Quantcast

ഗോള്‍ മഴ; തകര്‍പ്പന്‍ ജയവുമായി വാറ്റ്ഫോര്‍ഡ്, വെസ്റ്റ്ഹാം, എ.സി മിലാന്‍ 

ഇറ്റാലിയന്‍ ലീഗില്‍ നടന്ന മത്സരത്തില്‍ എംപോളിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എ.സി മിലാന്‍ തോല്‍പ്പിച്ചു

MediaOne Logo

Web Desk

  • Published:

    23 Feb 2019 2:20 AM GMT

ഗോള്‍ മഴ; തകര്‍പ്പന്‍ ജയവുമായി വാറ്റ്ഫോര്‍ഡ്, വെസ്റ്റ്ഹാം, എ.സി മിലാന്‍ 
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാറ്റ് ഫോര്‍ഡിനും വെസ്റ്റ് ഹാം യുണൈറ്റഡിനും വമ്പന്‍ ജയം. ഫുള്‍ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെസ്റ്റ് ഹാം തോല്‍പ്പിച്ചു. കാര്‍ഡിഫ് സിറ്റിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു വാറ്റ്ഫോര്‍ഡിന്റെ ജയം. ഇറ്റാലിയന്‍ ലീഗില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് എംപോളിയെ എ.സി മിലാനും തോല്‍പ്പിച്ചു.

മൂന്നാം മിനുട്ടില്‍ റയാന്‍ ബബേലിലിന്റെ ഗോളിലൂടെ ഫുള്‍ഹാമാണ് വെസ്റ്റ്ഹാമിനെതിരെ പോര്‍മുഖം തുറന്നത്. എന്നാല്‍ 29 മിനുട്ട് വരെയെ ഈ ആവേശത്തിന് ആയുസുണ്ടായിരുന്നൊള്ളു. ജാവിയര്‍ ഹെര്‍‌ണാണ്ടസിലൂടെ വെസ്റ്റ് ഹാം ഗോള്‍ മടക്കി. പിന്നാലെ നാല്‍പതാം മിനുട്ടില്‍ ഇസ ഡിയോപും ഇഞ്ചുറി ടൈമില്‍ മിഷേല്‍ അന്‍റോണിയോയും വെസ്റ്റ് ഹാമിനായി ഗോള്‍ നേടി.

ഹാട്രിക്ക് നേടിയ ജെറാര്‍ഡ് ദെലൂഫെയുടെ മികവില്‍ കാര്‍ഡിഫ് സിറ്റിക്കെതിരെ ഏകപക്ഷീയമായ മത്സരമാണ് വാറ്റ്ഫോര്‍ഡ് കാഴ്ചവെച്ചത്. പതിനെട്ടാം മിനുട്ടില്‍ ദെലൂഫെയിലൂടെ തുടങ്ങിയ ഗോള്‍വേട്ട ഇഞ്ചുറി ടൈമില്‍ ട്രോയ് ദിനെയാണ് അവസാനിപ്പിച്ചത്.

നിമിഷങ്ങളുടെ വ്യത്യാസത്തിൽ, 61, 63 മിനിറ്റുകളിലായാണ് ദെലൂഫ് രണ്ടും മൂന്നും ഗോളുകൾ നേടിയത്. 73ാം മിനിറ്റിൽ വാറ്റ്ഫോര്‍ഡിനായി വീണ്ടും
കാർഡിഫ് വല കുലുക്കിയ ദീനെ, ഇഞ്ചുറി ടെെമിൽ ഗോൾ പട്ടിക പൂർത്തിയാക്കി. കാർഡിഫിനായി സോൾ ബാംപയാണ് ആശ്വാസ ഗോൾ നേടിയത്. 82ാം മിനുട്ടിലായിരുന്നു സോള്‍ ബംപയുടെ ആശ്വാസ ഗോള്‍ പിറന്നത്.

ഇറ്റാലിയന്‍ ലീഗില്‍ നടന്ന മത്സരത്തില്‍ എംപോളിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എ.സി മിലാന്‍ തോല്‍പ്പിച്ചു. ക്രിസ്റ്റഫ് പിയടെക്, ഫ്രാങ്ക് കെസി, സാമു കാസ്റ്റില്‍ജോ എന്നിവരാണ് സ്കോറര്‍മാര്‍. നിലവില്‍ ലീഗില്‍ 45 പോയന്റോടെ എ.സി മിലാന്‍ നാലാമാതണ്.

TAGS :

Next Story