എപ്പോഴൊക്കെ സഹായം ആവശ്യം വന്നോ, പിന്തുണയുമായി മെസി എത്തി; വികാരാധീനനായി നെയ്മര്‍
അര്‍ജന്റീനിയന്‍ ഇതിഹാസം മെസിയുമൊത്തുള്ള സൗഹൃദങ്ങള്‍ക്ക് ഇതുവരെ ഇളക്കം തട്ടിയിട്ടില്ല. മെസിയെക്കുറിച്ച് പറയാന്‍ നെയ്മര്‍ക്ക് ഇപ്പോഴും നൂറു നാവാണ്.

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയില്‍ എത്തിയിട്ട് ഒന്നര വര്‍ഷത്തിലേറെ കഴിഞ്ഞെങ്കിലും അര്‍ജന്റീനിയന്‍ ഇതിഹാസം മെസിയുമൊത്തുള്ള സൗഹൃദങ്ങള്‍ക്ക് ഇതുവരെ ഇളക്കം തട്ടിയിട്ടൊന്നുമില്ല. മെസിയെക്കുറിച്ച് പറയാന്‍ നെയ്മര്‍ക്ക് ഇപ്പോഴും നൂറു നാവാണ്. പരിക്ക് അലട്ടുന്ന നെയ്മര്‍ വിശ്രമത്തിലാണ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് നെയ്മര്‍ ബാഴ്‌സയിലെ അനുഭവങ്ങളും മെസി എത്രത്തോളം തനിക്ക് പ്രിയപ്പെട്ടവനായിരുന്നുവെന്നതും ഒരിക്കല്‍ കൂടി പങ്കുവെച്ചത്.
തനിക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കേണ്ട സമയത്ത് സ്‌നേഹം നല്‍കിയ വ്യക്തിയാണ് മെസിയെന്ന് നെയ്മര്‍ പറയുന്നു. ബാഴ്സലോണയില്‍ എത്തിയ സമയത്ത് എല്ലാ പിന്തുണയും മെസ്സി നല്‍കിയിരുന്നതായും നെയ്മര്‍ വ്യക്തമാക്കുന്നു. വികാരാധീനനായിട്ടാണ് നെയ്മര്‍ മെസിയുടെ സ്നേഹവായ്പുകള്‍ പങ്കുവെച്ചത്. അതേസമയം നൂകാമ്പിലേക്കുള്ള മടങ്ങിവരവ് പ്രയാസമേറിയ നടപടിയാണെന്നും നെയ്മര്‍ വ്യക്തമാക്കുന്നു.
ബാഴ്‌സയില്‍ വന്ന സമയത്ത് മെസി പറഞ്ഞത് സാന്റോസില്‍ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ പെരുമാറാനാണ്, നാണിച്ച് നില്‍ക്കരുത്, എന്നെയോ മറ്റു കളിക്കാരെയോ പേടിക്കേണ്ടതില്ല, എല്ലാവരും നിന്നെ സഹായിക്കാനുള്ളവരാണെന്ന് മെസി പറഞ്ഞിരുന്നതായും നെയ്മര്‍ പറയുന്നു. നാല് വര്‍ഷം ബാഴ്സലോണയില്‍ മെസ്സിക്കൊപ്പം കളിച്ചതിനു ശേഷമാണു നെയ്മര്‍ റെക്കോര്‍ഡ് തുകക്ക് പി.എസ്.ജിയിലേക്ക് പോയത്. താരം അവിടെ സന്തോഷത്തിലല്ലെന്ന് തുടക്കത്തില്‍ വാര്‍ത്തകള്‍ വരികയും ചെയ്തിരുന്നു.
Adjust Story Font
16

