ട്രിപ്പിയറുടെ പൊട്ടത്തരം സാറിക്ക് ജീവൻ നൽകുമോ? താരത്തെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ
മത്സരത്തിന്റെ 84ാം മിനിറ്റിൽ മുന്നിലേക്ക് കയറിവന്ന ഗോളി ലോറിസിനെ നോക്കാതെ പോസ്റ്റിലേക്ക് പാസ്സ് കൊടുക്കുകയായിരുന്നു

ബുധനാഴ്ച്ച രാത്രി ട്രിപ്പിയറിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ മറക്കാനാവാത്ത രാത്രിയായിരിക്കും. ചെൽസിയുമായുള്ള മത്സരത്തിൽ വലിയ വീഴ്ച്ചയിലൂടെ സ്വന്തം വലകുലുക്കിയിരിക്കുകയാണ് ഈ ടോട്ടനം താരം
നാലാം സ്ഥാനവും നഷ്ടപ്പെട്ട് ചാമ്പ്യൻസ് ലീഗിന് യോഗ്യത കിട്ടുമോ എന്ന് സംശയിച്ചുകൊണ്ട് മുന്നേറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആശ്വാസ വിജയം ചെൽസിയെ തേടിയെത്തുന്നത്. പ്രീമിയർ ലിഗിൽ ഇന്നലെയാണ് ടോട്ടനത്തിനെതിരെ ചെൽസി വിജയം കണ്ടെത്തിയത്. എഫ്.എ കപ്പ്, ലീഗ് കപ്പ്, പ്രീമിയർ ലിഗിലെയുമെല്ലാം അവസാന മത്സരങ്ങളിൽ വലിയ മാർജിനിൽ പരാജയപ്പെട്ട് അടിപതറികൊണ്ടിരിക്കുകയായിരുന്നു ചെൽസി. മാനേജർ മൗറിസിയോ സാറിയുടെ സ്ഥാനം പോലു നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരുന്ന സാഹചര്യത്തിലാണ് ചെൽസി ആശ്വാസ വിജയം കണ്ടെത്തിയത്.
🤯 HOW #CHETOT pic.twitter.com/mxSAG00qfz
— talkSPORT (@talkSPORT) February 27, 2019
എന്നാൽ ആരാധകരും ഫുട്ബോൾ പ്രേമികളുമെല്ലാം ട്രോളിക്കൊണ്ടിരിക്കുന്നത് ട്രിപ്പിയറുടെ ഭാഗത്തുനിന്നുണ്ടായ വന്‍ വിഴ്ച്ചയാണ്. മത്സരത്തിന്റെ 84ാം മിനിറ്റിൽ മുന്നിലേക്ക് കയറിവന്ന ഗോളി ലോറിസിനെ നോക്കാതെ പോസ്റ്റിലേക്ക് പാസ്സ് കൊടുക്കുകയായിരുന്നു ട്രിപ്പിയർ. മുന്നിലേക്ക് കയറി വന്നിരുന്ന ലോറിസിന് പന്ത് ഗോൾ വലയിലേക്ക് പോകുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
ട്രിപ്പിയറുടെ ഈ വൻ വീഴ്ച്ച ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. അഞ്ച് കൊല്ലം മുമ്പുള്ള ട്രിപ്പിയറുടെ ‘കമോൺ ചെൽസി’ എന്ന ട്വീറ്റെടുത്താണ് ഫുട്ബോൾ ട്രോളന്മാർ ആഘോഷിക്കുന്നത്.
Nice finish, pal
— Andrew (@Tillian1243) February 27, 2019
പരാജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളുമായി ഒമ്പത്
പോയന്റ് വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്താണ് ടോട്ടനം.
Adjust Story Font
16

