98ലെ ജഴ്സിയണിഞ്ഞ് ബാഴ്സ എൽ ക്ലാസിക്കോയിൽ ഇറങ്ങും
പെപ് ഗാർഡിയോള, ലൂയിസ് എൻഡ്രിക്, ബോലോ സെൻടെൻ തുടങ്ങിയ ലോകതാരങ്ങൾ ധരിച്ചിരുന്ന ജഴ്സിയാണിത്

ഞായറാഴ്ച്ച നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോ ബാഴ്സലോണ ടീമിന് ചരിത്രത്തിന്റെ ആവർത്തനമായിരിക്കും. 1998ൽ ലൂയിസ് എന്‍ഡ്രിക്കും
ഗാർഡിയോളയുമെല്ലാം ധരിച്ച ബാഴ്സ ജഴ്സിയണിഞ്ഞാണ് മെസിയുടെ പിള്ളേര് സാന്റിയാഗോ ബെർണാബ്യൂവിൽ ഇറങ്ങാനിരിക്കുന്നത്.

പ്രശസ്ത സ്പോര്‍ട്ട്സ് ഐറ്റം ഉത്പാദകരായ നൈക്കി ബാഴ്സയുടെ ജഴ്സി സ്പോൺസര്‍മാരായി 20 വർഷം തികയുന്നതിന്‍റെ ഭാഗമായാണ് ഈ സ്പെഷ്യല്‍ ജഴ്സി അണിയുന്നത്. 1998ലാണ് ബാഴ്സയുടെ കിറ്റിന്റെ ഉൽപാദന കരാർ നൈക്കി ഏറ്റെടുക്കുന്നത്. പെപ് ഗാർഡിയോള, ലൂയിസ് എൻഡ്രിക്, ബോലോ സെൻടെൻ തുടങ്ങിയ ലോകതാരങ്ങൾ ധരിച്ചിരുന്ന ജഴ്സിയാണിത്. 20ാം വാർഷിക ജഴ്സി എന്നപേരിലാണ് നൈക്കി പുതിയ ജഴ്സി ഇറക്കിയിരിക്കുന്നത്. പഴയ ജഴ്സി ധരിച്ചിറങ്ങുന്ന പുതിയ താരങ്ങളെ കാണാൻ ഫുട്ബോൾ ലോകം അക്ഷമയോടെ കാത്തിരിക്കുകയാണ്.
Next Story
Adjust Story Font
16

