എയ്ഞ്ചല്‍ ഡി മരിയ; പി.എസ്.ജിയുടെ ‘മാലാഖ’
യുണൈറ്റഡിനെതിരെ അവരുടെ തട്ടകത്തിൽ രണ്ട് ഗോളിന്റെ ജയം സ്വന്തമാക്കിയതിലും പ്രധാന തന്ത്രശാലി ഡി മരിയ തന്നെയായിരുന്നു.

പി.എസ്.ജിയുടെ തുറുപ്പുചീട്ടുകളായ നെയ്മറിന്റെയും കവാനിയുടെയും അഭാവത്തിൽ കളം നിറഞ്ഞ് കളിക്കുകയാണ് എയ്ഞ്ചല്‍ ഡി മരിയ. താരത്തിന്റെ മികച്ച പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണിപ്പോള്‍ മാനേജർ തോമസ് ടച്ചല്‍. ‘ഞാൻ പലതവണ പറഞ്ഞതാണ് ഡി മരിയ ഞങ്ങൾക്ക് കിട്ടിയ അമൂല്യ നിധിയാണെന്ന്. ടീമിനായി വിലപ്പെട്ട ഗോളും അസിസ്റ്റുമെല്ലാം കണ്ടെത്താന്‍ താരത്തിനാവുന്നുണ്ട്. ഏറ്റവും നേരത്തെ പരിശീലനത്തിനെത്തുന്ന താരമാണ് ഡി മരിയ. അദ്ദേഹത്തിന്റെ കളിമികവും മാനസിക കരുത്തും അസാധാരണമാണ്’ ടച്ചൽ പറഞ്ഞു.
🤩🙌 #PSGDFCO
— Paris Saint-Germain (@PSG_English) February 27, 2019
📷 Julien Scussel
❤️💙 #ICICESTPARIS pic.twitter.com/o9zmtAWPoQ
ഡിജോൻ എഫ്.സി.ഒക്കെതിരെ നടന്ന അവസാന മത്സരത്തിൽ ഡി മരിയ ഇരട്ട ഗോൾ സ്വന്തമാക്കിയിരുന്നു. നെയ്മർ, എഡിസൻ കവാനി, കൈലിയന്‍ എംബാപ്പെ എന്നിവര്‍ ഇല്ലാതെയായിരുന്നു പി.എസ്.ജി ഇറങ്ങിയതെങ്കിലും മത്സരത്തിലുടനീളം മേൽകൈ നേടാൻ ടീമിനായി. ചാമ്പ്യന്‍സ് ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ അവരുടെ തട്ടകത്തിൽ രണ്ട് ഗോളിന്റെ ജയം സ്വന്തമാക്കിയതിലും പ്രധാന തന്ത്രശാലി ഡി മരിയ തന്നെയായിരുന്നു. ഓള്‍ഡ് ട്രാഫോഡിലെ രണ്ട് ഗോളിനും വഴിവെച്ചത് ഈ അര്‍ജന്‍റീനിയന്‍ താരമായിരുന്നു.
മുൻ റയൽ താരം പ്രധാന മത്സരങ്ങളിലെല്ലാം കളിയുടെ നിർണായക സാന്നിധ്യമാകാറുണ്ടെന്നും ടച്ചൽ പറഞ്ഞു. ‘റയലിൽ ഡി മരിയ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന്റെ മത്സരങ്ങൾ കാണാറുണ്ടായിരുന്നു. ആ മത്സരങ്ങളിലെല്ലാം കീ പ്ലെയറായി കളിക്കാൻ അദ്ദേഹത്തിനായിരുന്നു. 2014 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത്‍ലറ്റിക്കോക്കെതിരെയുള്ള താരത്തിന്റെ പ്രകടനം ഇപ്പോഴും ഓർമയുണ്ടെന്നും ടച്ചല്‍ കൂട്ടിചേര്‍ത്തു.
Adjust Story Font
16

