മത്സരം സമനിലയാവാന്‍ കാരണം കാറ്റെന്ന് ലിവര്‍പ്പൂള്‍ പരിശീലകന്‍; ട്രോളി സോഷ്യല്‍ മീഡിയ
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എവര്‍ട്ടണിനെതിരേ ലിവര്‍പൂള്‍ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എവര്‍ട്ടണിനെതിരേ ലിവര്‍പൂള്‍ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. ലിവര്‍പൂളിന്റെ കിരീടമോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു ഈ സമനില. നിലവില്‍ 29 മത്സരങ്ങളില്‍ നിന്നും 70 പോയിന്റുമായി രണ്ടാമതാണ് ലിവര്‍പൂള്‍. ഒരു പോയിന്റ് കൂടുതലുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്.
എന്നാല്‍ ഈ സമനിലയിക്ക് എങ്ങുമില്ലാത്തൊരു കാരണം കണ്ടെത്തിയിരിക്കുകയാണ് ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പ്. എവര്‍ട്ടണെതിരേ ജയിക്കാതിരിക്കാന്‍ കാരണം കാറ്റാണെന്നാണ് ക്ലോപ്പിന്റെ കണ്ടെത്തല്‍. ഇതു കാരണം ഗുഡിസണ്‍ പാര്‍ക്കില്‍ ഒരു തരത്തിലും കളിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ക്ലോപ്പ് വ്യക്തമാക്കി.
മത്സരം ജയിക്കാതിരുന്നാല്‍ ഇതുപോലെ കാരണം കണ്ടെത്തല്‍ ക്ലോപ്പിന്റെ സ്ഥിരം പരിപാടിയാണെന്നുള്ള ആരോപണങ്ങളുമായി ആരാധകര്‍ രംഗത്തെത്തിയതോടെ ക്ലോപ്പ് സാമൂഹ്യ മാധ്യങ്ങളില്‍ ട്രോളുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മുമ്പും നിരവധി തവണ ക്ലോപ്പ് കാറ്റിനെ പഴിചാരിയിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. ഇത് വലിയ പരിഹാസങ്ങള്‍ക്കാണ് വഴി വെക്കുന്നത്.
Adjust Story Font
16

