ഹാരി കെയ്നിന്റെ ചിറകിലേറി ടോട്ടനം ചാമ്പ്യൻസ് ലീഗ് ക്വാർട്ടറില്‍
മത്സരത്തിന്റെ 48ാം മിനിറ്റിൽ ഹാരി കെയ്നാണ് ടോട്ടനത്തിനായി ഗോൾ സ്വന്തമാക്കിയത്

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബെറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി ടോട്ടനം അവസാന എട്ടിൽ ഇടംപിടിച്ചു. ഒന്നാം പാദത്തിൽ ടോട്ടനം മൂന്ന് ഗോളിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ക്വാര്‍ട്ടറില്‍ കയറാന്‍ ബൊറൂസിയ ഡോർട്മൂണ്ടിന് വലിയ വിജയം അത്യാവശ്യമായിരുന്നു.

നല്ല മുന്നേറ്റങ്ങൾ നടത്താനും അക്രമിച്ച് കളിക്കാനും ഡോർട്മുണ്ടിനായെങ്കിലും ഗോൾ കണ്ടെത്താൻ സാധിക്കാത്തതാണ് വലഞ്ഞത്. ആദ്യപാദത്തില്‍ മുന്‍തൂക്കം ഡോര്‍ട്മുണ്ടിന് തന്നെയായിരുന്നു. ടോട്ടനം ഗോളി ലോറിസിന്റെ അസാമാന്യ സേവുകൾ മത്സരത്തില്‍ നിർണായകമായി. മത്സരത്തിന്റെ 48ാം മിനിറ്റിൽ ഹാരി കെയ്നാണ് ടോട്ടനത്തിനായി ഗോൾ സ്വന്തമാക്കിയത്.
ഡോർട്മുണ്ടിന് സാമാന്യം വലിയ മാർജിനിൽ ജയിക്കേണ്ടതിനാൽ ടോട്ടനം പ്രതിരോധ കളിയാണ് പുറത്തെടുത്തത്. അതില്‍ വിജയിക്കാനും അവര്‍ക്കായി. വിജയത്തോടെ ടോട്ടനം മൂന്നാം തവണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നിരിക്കുകയാണ്.
Adjust Story Font
16

