സോള്‍ഷേറിനെ യുണൈറ്റഡിന്‍റെ സ്ഥിരം കോച്ചായി നിയമിക്കണമെന്ന് മുന്‍ നായകന്‍
ഫെര്‍ഗൂസണിന്‍റെ കാലത്തെ പ്രതാപകാരികളായ യുണൈറ്റഡിന്‍റെ രൂപം സോള്‍ഷേറിന്‍റെ കീഴില്‍ ടീം സ്വന്തമാക്കുന്നു എന്നാണ് ഫുട്ബോള്‍ ലോകത്തെ സംസാരം.

പി.എസ്.ജിക്കെതിരായ മിന്നുന്ന വിജയത്തിന് ശേഷം സോള്‍ഷേറിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സ്ഥിരം മാനേജര്‍ ആക്കണമെന്ന് മുന്‍ യുണൈറ്റഡ് നായകന്‍ ഗ്യാരി നെവില്‍. ജോസ് മൌറീഞ്ഞോക്ക് ശേഷം മാനേജര്‍ സ്ഥാനത്തെത്തിയ സോള്‍ഷേര്‍ ടീമിനെ അതിന്‍റെ പ്രതാപകാലത്തേക്ക് തിരിച്ചുകൊണ്ടുവരുന്ന സാധ്യതകള്‍ തുറക്കുന്ന വിജയങ്ങള്‍ സമ്മാനിക്കുന്നതിലൂടെ അദ്ദേഹം തന്നെയാണ് മികച്ച കോച്ച് എന്ന് നെവില്‍ അഭിപ്രായപ്പെടുകയായിരുന്നു.
‘മികച്ച പ്രകടനമാണ് ടീം കാഴ്ച വെച്ചത്. ആരാധകര്‍ അത് വല്ലാതെ ആസ്വദിക്കുന്നുണ്ട്. വിജയകരമായ മൂന്ന് മാസങ്ങളാണ് കടന്നു പോയത്. എന്‍റെ അഭിപ്രായത്തില്‍ അദ്ദേഹത്തെ സ്ഥിരം കോച്ചായി നിയമിക്കണം.' നെവില്‍ പറയുന്നു.
പ്രീക്വാര്‍ട്ടറിന്‍റെ ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുണൈറ്റഡിനെ തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ പി.എസ്.ജിയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ച് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നാടകീയമായ വിജയമായിരുന്നു ഇന്നലെ ചാമ്പ്യന്‍സ് ലീഗില്‍ യുണൈറ്റഡ് നേടിയത്. ഇതിനെത്തുടര്‍ന്ന് ക്വാര്‍ട്ടര്‍ പ്രവേശനവും യുണൈറ്റഡ് സ്വന്തമാക്കി. ഫെര്‍ഗൂസണിന്‍റെ കാലത്തെ പ്രതാപകാരികളായ യുണൈറ്റഡിന്‍റെ രൂപം സോള്‍ഷേറിന്‍റെ കീഴില്‍ ടീം സ്വന്തമാക്കുന്നു എന്നാണ് ഫുട്ബോള്‍ ലോകത്തെ സംസാരം.
Adjust Story Font
16

