ഇന്‍ജുറി ടൈമിന്‍റെ അവസാന നിമിഷത്തില്‍ വിജയ ഗോള്‍; ബെംഗളൂരുവിനെതിരെ നോര്‍ത്ത് ഈസ്റ്റിന് മിന്നും ജയം
ഒരുപാട് കിണഞ്ഞ് ശ്രമിച്ചെങ്കിലും ആദ്യ പകുതി 1-0 എന്ന സ്കോറില്‍ അവസാനിപ്പിക്കാനേ ബെംഗളൂരുവിന് സാധിച്ചുള്ളൂ.

ഐ.എസ്.എല്‍ സെമി ഫൈനലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ബെംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴ്പ്പെടുത്തി. റെഡീം ട്ലാങ്കിന്‍റെ മികച്ച ഗോളിലൂടെ ഇരുപതാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് ലീഡ് നേടിക്കൊടുത്തു. ഒരുപാട് കിണഞ്ഞ് ശ്രമിച്ചെങ്കിലും ആദ്യ പകുതി 1-0 എന്ന സ്കോറില്‍ അവസാനിപ്പിക്കാനേ ബെംഗളൂരുവിന് സാധിച്ചുള്ളൂ.
രണ്ടാം പകുതിയിലും തങ്ങളുടെ ആധിപത്യം നിലനിര്‍ത്തിയ നോര്‍ത്ത് ഈസ്റ്റിനെ ഞെട്ടിച്ചുകൊണ്ട് എണ്‍പത്തിരണ്ടാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് വല കുലുക്കാന്‍ സിസ്കോ ഫെര്‍ണാന്‍റെസെത്തി. എക്സ്ട്രാ ടൈമിലേക്ക് പോകുമെന്ന് ഉറപ്പിച്ച മത്സരത്തില്‍ തൊണ്ണൂറ്റിയഞ്ചാം മിനിറ്റില്‍ ജുവാന്‍ മാസ്കിയ നേടിയ അത്യുജ്വലമായ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ബെംഗളൂരുവിനെ മുട്ടുകുത്തിക്കുകയായിരുന്നു.
Next Story
Adjust Story Font
16

