മെസി തിരിച്ചെത്തി; അര്‍ജന്റീനന്‍ ടീം ഇങ്ങനെ...
വെനസ്വേല, മൊറോക്കോ ടീമുകള്‍ക്കെതിരായ സൌഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീനന്‍ ടീമിലേക്കാണ് മെസി തിരിച്ചെത്തിയിരിക്കുന്നത്.

ലോകകപ്പിന് ശേഷം സ്വയം ഏര്‍പ്പെടുത്തിയ 'നിയന്ത്രണങ്ങള്‍'ക്ക് അന്ത്യം കുറിച്ച് ബാഴ്സലോണ താരം ലയണല്‍ മെസി അര്‍ജന്റീനന്‍ ടീമിലേക്ക് തിരിച്ചെത്തി. വെനസ്വേല, മൊറോക്കോ ടീമുകള്‍ക്കെതിരായ സൌഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീനന്‍ ടീമിലേക്കാണ് മെസി ഇടം പിടിച്ചിരിക്കുന്നത്.
താത്കാലിക പരിശീലകന്‍ ലയണല്‍ സ്കലോനിയാണ് അഞ്ച് തവണ ലോക താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള മെസിയെ ടീമിലേക്ക് തിരിച്ചുവിളിച്ചത്. ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്തുപോയതിന് പിന്നാലെയാണ് ബാഴ്‍സലോണ താരം ദേശീയ ടീമില്‍ നിന്ന് സ്വയം മാറിനിന്നത്. ഇതിന് ശേഷം ദേശീയ ടീമില്‍ മെസി കളിച്ചിട്ടില്ല. കോപ്പ അമേരിക്കക്ക് മുമ്പ് മെസി ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്ന ആരാധകരുടെ പ്രതീക്ഷകളാണ് ഇതോടെ പൂവണിഞ്ഞിരിക്കുന്നത്. ഇതേസമയം, സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വയ്‍ന്‍, സെര്‍ജിയോ റൊമേറോ എന്നിവരെയൊന്നും ടീമിലേക്ക് വിളിച്ചിട്ടില്ല. ഇതേസമയം, ഡിബാല ടീമില്‍ ഇടംനേടിയിട്ടുണ്ട്.
ടീം
മുന്നേറ്റ നിര: ലിയണല്‍ മെസി, ഗോണ്‍സാലോ മാര്‍ട്ടിനെസ്, പൗളി ഡിബാല, എയ്ഞ്ചല്‍ കൊറിയ, ലത്തൂറോ മാര്‍ട്ടിനെസ്, ഡാരിയോ ബെനഡിറ്റോ, മത്യാസ് സുവാരസ്.
മധ്യനിര: ലിയാന്‍ഡ്രോ പാരഡെസ്, ഗുയ്‌ഡോ റോഡ്രിഗസ്, ജിയോവാനി സെല്‍സോ, മാനുവല്‍ ലാന്‍സിനി, റോബര്‍ട്ടോ പെരേര, എയ്ഞ്ചല്‍ ഡി മരിയ, മത്യാസ് സറാച്ചോ, ഇവാന്‍ മര്‍കോനെ, ഡൊമിന്‍ഗോ ബ്ലാങ്കോ, റോഡ്രിഗോ ഡി പോള്‍.
പ്രതിരോധ നിര: ജര്‍മന്‍ പെസേല്ല, ഗബ്രിയേല്‍ മെര്‍ക്കാഡോ, യുവാന്‍ ഫോയ്ത്ത്, നിക്കൊളസ് ഒട്ടമെന്‍ഡി, വാള്‍ട്ടര്‍ കന്നേമന്‍, നിക്കൊളസ് ടാഗ്ലിയാഫികോ, മാര്‍കോസ് അക്യൂന, ഗോള്‍സാലോ മോന്റീല്‍, റെന്‍സ് സറാവിയ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്.
ഗോള്‍ കീപ്പര്‍മാര്‍: അഗസ്റ്റിന്‍ മര്‍ച്ചേസിന്‍, യുവാന്‍ മുസ്സൊ, എസ്‌തേബന്‍ ആന്‍ഡ്രാഡ, ഫ്രാങ്കോ അര്‍മാനി.
Adjust Story Font
16

