ഗോളടിച്ചതിന് ഇങ്ങനെയൊക്കെ ചാടിയാലോ?
ജപ്പാന്‍ ലീഗില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ആന്‍ഡേഴ്‌സണ്‍ ലോപ്പെസിന്റെ ഗോളാഘോഷമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ജപ്പാന്‍ ലീഗില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ആന്‍ഡേഴ്‌സണ്‍ ലോപ്പെസിന്റെ ഗോളാഘോഷമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. കോണ്‍സാഡോലെ സപ്പോറെ ടീം അംഗമായ ആന്‍ഡേഴ്‌സണ്‍ ഷിമിസു എസ്- പള്‍സ് ക്ലബ്ബിനെതിരെയുള്ള മത്സരത്തിലാണ് ചാടി ഗോള്‍ ആഘോഷിച്ചത്.
ഗോള്‍ നേടിയതിന് പിന്നാലെ പരസ്യബോര്‍ഡ് മറികടന്ന് ചാടിയെങ്കിലും ലാന്‍ഡ് ചെയ്തിടത്ത് പിഴച്ചു. ഗ്രൗണ്ടില്‍ നിന്ന് തറയിലേക്ക് അല്‍പം താഴ്ചയും ഉണ്ടായിരുന്നു. ഇത് മനസിലാക്കാതെയായിരുന്നു താരത്തിന്‍റെ ഗോളാഘോഷം. കോണ്‍ക്രീറ്റ് തറയിലേക്ക് വീണ താരത്തെ സപ്പോര്‍ട്ട് സ്റ്റാഫ് എത്തിയാണ് എണീപ്പിച്ചത്. ഈ വീഴ്ചയിലും ലോപ്പെസ് പതറിയില്ല, പരിചരണത്തിന് ശേഷം കളത്തിലേക്ക് മടങ്ങിയ താരം രണ്ട് ഗോളുകള്‍ പിന്നീട് നേടി.
മത്സരത്തില്‍ നാല് ഗോളുകളാണ് ആന്‍ഡേഴ്‌സണ്‍ ലോപെസ് നേടിയത്. ക്ലബ്ബില്‍ താരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.
In case you were wondering, he was fine to continue after receiving treatment and went to score his 3rd and 4th goals of the game...
— Oliver Trenchard (@OliverTrenchard) March 9, 2019
It was Sapporo's first home game of the season for Anderson Lopes and I'm not quite sure he knew there was a 3-metre gap behind the boards. 😂 pic.twitter.com/5JS2QBsitn
Adjust Story Font
16

