ബംഗളുരു എഫ്.സി ഐ.എസ്.എല്‍ ഫൈനലില്‍
ഇരു പാദങ്ങളിലുമായി ബംഗളുരു രണ്ടിനെതിരെ നാലു ഗോളിനാണ് വിജയിച്ചത്...

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച് ബംഗളുരു എഫ്.സി ഐ.എസ്.എല്‍ ഫൈനലില്‍. രണ്ടാംപാദ സെമിയില്‍ നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബംഗളുരു തോല്‍പ്പിച്ചത്.
മിക്കു, ദിമാസ് ദെല്‍ഗാഡോ, സുനില്‍ ഛേത്രി എന്നിവരുടെ വകയായിരുന്നു ഗോളുകള്‍. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ഇരു പാദങ്ങളിലുമായി ബംഗളുരു രണ്ടിനെതിരെ നാലു ഗോളിന് മുന്നിലെത്തി. ആദ്യ പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബംഗളുരുവിനെ തോല്‍പ്പിച്ചിരുന്നു.
Next Story
Adjust Story Font
16

