Quantcast

ജയിച്ച് മുംബെെ പുറത്തേക്ക്; ഐ.എസ്.എല്ലില്‍ ഗോവ-ബംഗളൂരു ഫെെനല്‍

ഞായറാഴ്ച്ച മുംബെെയില്‍ വെച്ച് നടക്കുന്ന കലാശക്കളിയില്‍ എഫ്.സി ഗോവ ബംഗളൂരു എഫ്.സിയെ നേരിടും

MediaOne Logo

Web Desk

  • Published:

    12 March 2019 4:03 PM GMT

ജയിച്ച് മുംബെെ പുറത്തേക്ക്; ഐ.എസ്.എല്ലില്‍ ഗോവ-ബംഗളൂരു ഫെെനല്‍
X

ഐ.എസ്.എൽ രണ്ടാം സെമി ഫെെനലിൽ മുംബെെ സിറ്റി ജയത്തോടെ പുറത്തേക്ക്. എഫ്.സി ഗോവക്കെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിച്ച മുംബെെ, പക്ഷേ അഗ്രിഗേറ്റ് സ്കോറിൽ ഗോവയോട് 5-2ന് പരാജയപ്പെടുകയായിരുന്നു. ഞായറാഴ്ച്ച നടക്കുന്ന ഫെെനലിൽ ഗോവ ബംഗളൂരു എഫ്.സിയെ നേരിടും.

മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ റാഫേൽ ബാസ്റ്റോസിലൂടെ മുംബെെ ഗോവൻ വല കുലുക്കുകയായിരുന്നു. എന്നാൽ ഇരു നിരയും ഉണർന്ന് കളിച്ചതോടെ, പ്രതിരോധവും, ആക്രമണവും ശക്തമായി. ഗോൾ മാത്രം മാറി നിന്നു. തുടക്കത്തിലെ പിഴവിൽ നിന്നും മത്സരത്തിലേക്ക് തിരിച്ച് വന്ന ഗോവക്കായി, ഗോൾകീപ്പർ അമരീന്ദർ സിംഗ് വലക്ക് കീഴിൽ മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചു. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് മുംബെെ സിറ്റിക്ക് നഷ്ടമായത്.

ആദ്യ റൗണ്ടിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും മുംബെെക്കെതിരെ ആധികാരികമായി ജയിച്ചിരുന്നു എഫ്.സി ഗോവ. അതിനാല്‍ തന്നെ മത്സരം തുടങ്ങും മുമ്പേ നാല് ഗോളിന്റെ കടവുമായാണ് മുംബെെ ഗോവയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പോരിനിറങ്ങിയത്.

ആദ്യ സെമിയിൽ നോർത്ത് ഈസ്റ്റ് യുണെെറ്റഡിനെ എതിരില്ലാത്ത മൂന്ന്
ഗോളുകൾക്ക് പരാജയപ്പെടുത്തിയ ബംഗളുരു എഫ്.സി, അഗ്രിഗേറ്റിലും മുന്നിട്ട് നിന്നപ്പോൾ (4-2) ഫെെനൽ പ്രവേശനം നേടുകയായിരുന്നു. ഞായറാഴ്ച്ച മുംബെെയില്‍ വെച്ച് നടക്കുന്ന കലാശക്കളിയില്‍ എഫ്.സി ഗോവ ബംഗളൂരുവിനെ നേരിടും.

TAGS :

Next Story