Quantcast

ഏറ്റുമുട്ടുമോ മെസിയും സി.ആര്‍ സെവനും ? ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫെെനല്‍ ലെെനപ്പ് ഇങ്ങനെ

രണ്ട് പാദങ്ങളിലായുള്ള ക്വാർട്ടർ മത്സരത്തിന് ഏപ്രിൽ പത്തിന് തുടക്കമാവും

MediaOne Logo

Web Desk

  • Published:

    15 March 2019 5:34 PM IST

ഏറ്റുമുട്ടുമോ മെസിയും സി.ആര്‍ സെവനും ? ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫെെനല്‍ ലെെനപ്പ് ഇങ്ങനെ
X

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫെെനൽ ലെെനപ്പായി. ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ ക്ലബ് ഫേവറിറ്റുകൾ പരസ്പരം കൊമ്പുകോർക്കുന്ന മത്സരത്തിൽ, ഇതോടെ പൊടി പാറുമെന്ന കാര്യത്തിൽ തീരുമാനമായിരിക്കുകയാണ്.

ക്വാര്‍ട്ടറില്‍ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ പ്രീമിയർ ലീഗ് ഫേവറിറ്റുകളായ മാഞ്ചസ്റ്റർ യുണെെറ്റഡിനെ നേരിടുമ്പോൾ യുവന്റസ് അയാക്സ് തമ്മിലാണ് മത്സരം. നാട്ടുകാരായ ടോട്ടനവും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടുമ്പോള്‍, പോര്‍ച്ചുഗീസ് ക്ലബായ പോർട്ടോ ലിവർപൂളുമായി മത്സരിക്കും.

രണ്ട് പാദങ്ങളിലായുള്ള ക്വാർട്ടർ മത്സരത്തിന് ഏപ്രിൽ പത്തിന് തുടക്കമാവും. ഏപ്രിൽ 18ന് രണ്ടാം പാദ മത്സരങ്ങൾ നടക്കും. മെയ് 1, 2 ദിവസങ്ങളിൽ ആദ്യ സെമിയും, മെയ് 8, 9 ദവസങ്ങളിൽ രണ്ടാം സെമിയും നടക്കും. ജൂൺ രണ്ടിന് മാ‍ഡ്രിഡിലെ മെട്രാപൊളിറ്റാനോ സ്റ്റേഡിയത്തിലാണ് കലാശക്കളി

ഫുട്ബോൾ ആരാധകർക്ക് ആവേശമുണർത്തുന്ന ഫിക്സ്ച്ചർ, ഒരുപക്ഷെ മെസ്സി-ക്രിസ്റ്റ്യാനോ ക്ലാസിക് ഫെെനലിന് വഴിതുറക്കുന്നതായിരിക്കുമെന്ന നിരീക്ഷണം വ്യാപകമായിരിക്കുകയാണ്.

TAGS :

Next Story