പരിക്ക് പറ്റി ഷാക്കിരി പുറത്തേക്ക്
പരിക്കിനെ തുടര്‍ന്ന് മിഡ്ഫീല്‍ഡര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലെ ട്രെയ്‌നിംഗ് സെഷനുകള്‍ നഷ്ടമായിരുന്നു

പരിക്കിനെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് താരം സര്‍ദന്‍ ഷാക്കിരി ടീമില്‍ നിന്നും പുറത്തേക്ക്. ഇതോടെ ഈ മാസം നടക്കുന്ന യൂറോ 2020 ക്വാളിഫയര്‍ മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്ന കാര്യത്തില്‍ ഉറപ്പായി.
ഷാക്കിരിയുടെ തുടയിലേറ്റ പരിക്ക് സ്വിസ് ടീം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് മിഡ്ഫീല്‍ഡര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലെ ട്രെയ്‌നിംഗ് സെഷനുകള്‍ നഷ്ടമായിരുന്നു.
യൂറോ ക്വാളിഫയറില്‍ അടുത്ത് നടക്കാനിരിക്കുന്ന ജോര്‍ജയയുമായുള്ള എവേ മത്സരത്തിലും, ഡെന്‍മാര്‍ക്കുമായുള്ള ഹോം മത്സരത്തിനും പകരക്കാരനെ ടീമിലെടുക്കേണ്ട സ്ഥിതിയാണ് കോച്ച് വ്‌ളാഡ്മിര്‍ പെട്‌കോവിക്കിന്. ശനിയാഴ്ച്ച ജോര്‍ജിയയുമായുള്ള മത്സരവും മൂന്ന് ദിവസത്തിന് ശേഷം ഡെന്‍മാര്‍ക്കുമായുള്ള ഹോം മതമസരവും നടക്കും.
Next Story
Adjust Story Font
16

