Quantcast

‘സിദാന് കീഴിൽ റയലിൽ കളിക്കുക എന്നത് ഒരു സ്വപ്നമാണ്’ ക്ലബ് വിടുന്നതിന്റെ സൂചന നൽകി യുണൈറ്റഡ് സൂപ്പർ താരം

MediaOne Logo

Web Desk

  • Published:

    21 March 2019 12:06 PM IST

‘സിദാന് കീഴിൽ റയലിൽ കളിക്കുക എന്നത് ഒരു സ്വപ്നമാണ്’ ക്ലബ് വിടുന്നതിന്റെ സൂചന നൽകി യുണൈറ്റഡ് സൂപ്പർ താരം
X

ഓൾഡ്ട്രാഫോഡ് വിടുന്നു എന്ന സൂചന നൽകി യുണൈറ്റഡ് സൂപ്പർ താരം പോൾ പോഗ്ബ. സ്പാനിഷ് വമ്പന്മാരായ റയലിൽ കളിക്കുക എന്നത് തന്റെ സ്വപ്നമാണെന്നാണ് പോഗ്ബ ഫ്രഞ്ച് ടീമിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. നിലവില്‍ താരം സൗഹൃദ മത്സരത്തിനായി ഫ്രാന്‍സ് ടീമിനൊപ്പമാണ്.

ഈ സീസണിന്റെ തുടക്കത്തിൽ പോഗ്ബ യുണൈറ്റഡ് വിടുന്നതിന്റെ സൂചനകൾ നൽകിയിരുന്നു. അന്ന് മാനേജറായിരുന്ന മൗറീഞ്ഞോയുമായി താരം നല്ല ബന്ധത്തിലായിരുന്നില്ല. ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയും വൈസ് ക്യാപ്റ്റൻ സ്ഥാനം എടുത്തുകളഞ്ഞും മൗറീഞ്ഞോ താരത്തിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും മൗറീഞ്ഞോയെ യുണൈറ്റഡ് പുറത്താക്കിയതോടെ പോഗ്ബ പൂർവാധികം ശക്തിയോടെ തിരിച്ച് വന്നു. നിലവിലെ യുണൈറ്റഡിന്റെ താൽക്കാലിക മാനേജറായ സോൾഷേറിന് കീഴിൽ അസാമാന്യ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. സോൾഷേറും താരത്തിന്റെ പ്രകടനത്തിൽ സന്തോഷവാനാണ്. സോൽഷേറിന് കീഴിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തുകയും ലീഗിൽ നല്ല മുന്നേറ്റം നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ‌

ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഫ്രഞ്ച് താരം ഓൾഡ്ട്രോഫോഡ് വിടുമെന്ന സൂചനയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.‌ റയലിൽ കളിക്കാനുള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

‘ഞാൻ എപ്പോഴും പറയാറുള്ളതുപോലെ റയലിൽ കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലബുകളിലൊന്നാണ് റയൽ. സിദാന് കീഴിൽ റയലിൽ കളിക്കുക എന്നത് ഫുട്ബോൾ ഇഷ്ടപ്പെടുന്ന ഏതൊരു താരത്തിന്റെയും ആഗ്രഹമാണ് താരം’ പറഞ്ഞു.

എന്നാൽ യുണൈറ്റഡിൽ യാതൊരു പ്രയാസമില്ലെന്നും വളരെ സന്തോഷവാനാണെന്നും താരം പറഞ്ഞു. നിലവിൽ താൻ യുണൈറ്റഡ് താരമാണെന്നും വളരെ സന്തോഷവാനാണെന്നും താരം പറഞ്ഞു. എന്നാൽ ഭാവി എന്താകുമെന്ന് നമുക്കറിയില്ലെന്നും താരം കൂട്ടിചേർത്തു.

TAGS :

Next Story