വല നിറച്ച് ഇംഗ്ലണ്ടും ഫ്രാന്‍സും; അര്‍ജന്റീനക്ക് ദയനീയ തോല്‍വി
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഉക്രൈന്‍ പോര്‍ച്ചുഗല്‍ മത്സരം സമനിലയില്‍ കലാശിച്ചു

സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ വെനസ്വലക്കെതിരെ അര്‍ജന്റീനക്ക് ദയനീയ തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീന തോറ്റത്.
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഉക്രൈന്‍ പോര്‍ച്ചുഗല്‍ മത്സരം സമനിലയില്‍ കലാശിച്ചു.
ലോകകപ്പ് ഫുട്ബോളിന് ശേഷം ദേശീയ ജഴ്സിയിലേക്ക് സൂപ്പര്‍ താരം ലയണല്‍ മെസി തിരിച്ചെത്തിയ മത്സരമായിരുന്നു വെനസ്വലെക്ക് എതിരെ നടന്നത്. എന്നാല്‍ ദയനീയ തോല്‍വിയായിരുന്നു ഫലം.
കളിയുടെ ആറാം മിനുട്ടില്‍ തന്നെ ന്യൂകാസിലിന്റെ റോണ്ടീണിലൂടെ വെനസ്വല ആദ്യ ഗോള്‍ നേടി. ആദ്യ പകുതിക്ക് മുമ്പ് രണ്ടാം ഗോളും 75 ആം മിനുട്ടില്‍ മൂന്നാം ഗോളും നേടി വെനസ്വല ആധിപത്യമുറപ്പിച്ചു.
രണ്ടാം പകുതിയില്‍ ഹാവിയര്‍ മാര്‍ടിനസിലൂടെ അര്‍ജന്റീന ഒരു ഗോള്‍ മടക്കിയെങ്കിലും തിരിച്ചുവരവിന് പര്യാപ്തമായിരുന്നില്ല.
ലോകകപ്പിന് ശേഷം ടീമിനായി കളത്തിലിറങ്ങിയ ക്രിസ്റ്റ്യോനോക്കും യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗലിനായി കളത്തില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഉക്രൈന്‍ ഗോളി ആന്‍ഡ്രി പറ്റ്യോവിന്റെ തകര്‍പ്പന്‍ പ്രകടനവും പോര്‍ച്ചുഗലിന് വിലങ്ങുതടിയായി.
യോഗ്യതാ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് ഏകപക്ഷീയമായ അഞ്ച് ഗോളിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ സ്റ്റെര്‍ലിങ് ഹാട്രിക് നേടി. പെനാൽറ്റി വലയിലെത്തിച്ച് ഹാരി കെയ്നും ഗോൾ നേടിയപ്പോൾ, 84ാം മിനിറ്റിൽ ചെക്ക് താരം തോമസ് കലാസിന്റെ വകയായി ലഭിച്ച സെൽഫ് ഗോളും ഇംഗ്ലീഷ് ഗോൾ പട്ടിക പൂർത്തിയാക്കി.
മറ്റൊരു മത്സരത്തില്‍ മോള്‍ഡോവക്കെതിരെ ഫ്രാന്‍സ് 4-1 ന് ജയിച്ചു. 24ാം മിനിറ്റിൽ അന്റോണിയോ ഗ്രിൻസ്മാൻ ആണ് ഫ്രാൻസിനായി ആദ്യ
ഗോൾ നേടിയത്. റാഫേൽ വറാണെ, ഒലിവർ ജിറൂഡ്, എംബാപ്പെ എന്നിവരും എതിർ വലയിൽ പന്തെച്ചിപ്പോൾ, അവസാന നിമിഷം 89ാം മിനിറ്റിൽ വ്ലാഡ്മിർ അംബ്രോസിന്റെ വകയായിരുന്നു മൊൾഡോവയുടെ ആശ്വാസ ഗോൾ.
Adjust Story Font
16

