‘ലിയോ... താങ്കള്‍ ഞങ്ങളോട് ക്ഷമിക്കുക...’ മെസിയോട് ക്ഷമചോദിച്ചും നിസ്സഹായത പങ്കുവെച്ചും സോഷ്യൽ മീഡിയ
പതിവുപോലെ അര്‍ജന്‍റീനയുടെ ജഴ്സിയില്‍ തലതാഴ്ത്തി തന്നെയാണ് ലിയോ ഇപ്രാവശ്യവും കളം വിട്ടത്

കഴിഞ്ഞ ഞായറാഴ്ച്ച രാത്രി റയൽ ബെറ്റിസിന്റെ ആരാധകർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ഗാലറിയിൽ മെസി, മെസി എന്ന ആർപ്പുവിളികൾ മാത്രം.. കളിക്കുന്ന മൈതാനങ്ങളെല്ലാം ഹോം ഗ്രൗണ്ടാക്കാൻ കെൽപ്പുള്ള ഫുട്ബോൾ ഇതിഹാസം.. ആരാധകരും എതിരാളികളും ഒരുപോലെ തലയിൽ കൈവെച്ച മൂന്നാമത്തെ ഗോളടക്കം ഹാട്രിക്കുമായി സാക്ഷാൽ ലയണൽ മെസി ബെറ്റിസിന്‍റെ മൈതാനത്ത് അന്ന് അവതരിച്ചു.

ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോള്‍, അസിസ്റ്റ്, ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകള്‍ എല്ലാത്തിലും ഒരൊറ്റ പേര് മാത്രം, ലയണല്‍ മെസി.
എന്നാൽ ഇന്നലെ രാത്രി മെസി പരാജയപ്പെട്ടിരിക്കുന്നു. പതിവുപോലെ അര്‍ജന്‍റീനയുടെ ജഴ്സിയില്‍ തലതാഴ്ത്തി തന്നെയാണ് ലിയോ ഇപ്രാവശ്യവും കളംവിട്ടത്. സൗഹാർദ മത്സരത്തിൽ ഫിഫാ റാങ്കിങ്ങിൽ 32ാം സ്ഥാനത്തുള്ള വെനസ്വേലക്കെതിരെ അർജന്റീന ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.
Glad Messi has to return to Barcelona early just how many times he has to carry these bums? It's criminal to miss from such splendid dribbling followed by this world class cross.
— Arsalan (@LioM10_) March 23, 2019
pic.twitter.com/1Tq1NAqbKt
ലോകകപ്പ് പ്രീക്വാർട്ടറിൽ പരാജയപ്പെട്ടതിന് ശേഷം ആദ്യമായി നീലക്കുപ്പായത്തിലിറങ്ങിയ മെസി എന്നത്തേയും പോലെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ജയിക്കാനായില്ല. ഒരു താരത്തിനും കഴിയാത്ത അത്രയും എതിരാളികളെ വകഞ്ഞ് മാറ്റി പന്ത് നൽകിയിട്ടും ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി നിൽക്കുകയായിരുന്നു അർജന്റീനിയൻ താരങ്ങൾ.
ആറാം മിനിറ്റിൽ തന്നെ അര്‍ജന്‍റീനയുടെ പ്രതിരോധ നിരയെ സമർദമായി വെട്ടിച്ച് ന്യൂകാസിലിന്റെ റോണ്ടീണിലൂടെ വെനസ്വേലക്കായി ആദ്യ ഗോള്‍ നേടി. പക്ഷെ, മെസി തളർന്നില്ല. സഹകളിക്കാര്‍ക്ക് ആത്മവിശ്വാസം പകരുന്നത് വീണ്ടും വീണ്ടും സ്ക്രീനില്‍ തെളിയുന്നുണ്ടായിരുന്നു. റയലിനെതിരെ 92ാം മിനിറ്റിൽ ബാഴ്സയെ ജയിപ്പിച്ച ചരിത്രമുള്ള, വലൻസിയക്കെതിരെ രണ്ട് ഗോളിന് പിന്നിലായ ബാഴ്സയെ തിരിച്ചുകൊണ്ടുവന്ന മെസിയിൽ ആരാധകര്‍ തെല്ലൊന്നുമല്ല പ്രതീക്ഷയര്‍പ്പിച്ചിട്ടുണ്ടാവുക. അര്‍ജന്‍റീനയിലെ മെസിയുടെ ചരിത്രത്തെ ബോധപൂര്‍വം അവര്‍ മറക്കാന്‍ ശ്രമിച്ചിരിക്കണം. എന്നാൽ പതിവുപോലെ വീണ്ടും വീണ്ടും അർജന്റീനയുടെ വലകുലുങ്ങുന്നത് നോക്കി നിൽക്കാനേ ലോക ഇതിഹാസത്തിനായുള്ളൂ.
💥 Leo Messi at his best, look at that from the Argentine. That would have been an tremendous assist, Lautaro Martinez so close but a good save from Farinez. #ARGVEN pic.twitter.com/FVXchxINbM
— footballnews (@footynews34) March 22, 2019
മത്സരശേഷം മെസിയോട് ക്ഷമചോദിച്ചും മെസിയുടെ പ്രകടനത്തെ പ്രകീർത്തിച്ചും ട്വീറ്റുകളുടെ പ്രവാഹമാണ് ഫുട്ബോൾ ലോകത്ത്. ഈ ടീമുമായാണെങ്കിൽ അർജന്റീനക്ക് കോപ്പ അമേരിക്കയില്‍ യാതൊരു സാധ്യതയില്ലെന്നും കോപ്പ അമേരിക്ക അടുത്തിട്ടും യാതൊരു തന്ത്രങ്ങളും മെനയാനാവാത്തതും ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്.
പരിക്ക് കാരണം അടുത്ത സൌഹാര്‍ദ മത്സരം നഷ്ടപ്പെട്ട മെസിയെ ബാഴ്സയില്‍ കാത്തിരിക്കുന്നത് വലിയ മത്സരങ്ങളാണ്. ലീഗില്‍ അത്‍ലറ്റിക്കോ മാഡ്രിഡും ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും ഏറ്റുമുട്ടാനിരിക്കുകയാണ് താരം. ഈ സീസണില്‍ ന്യൂ കാമ്പിലേക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം കൊണ്ടുവരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ലിയോ അര്‍ജന്‍റീനക്കായി ഒരു കിരീടം ഉയര്‍ത്തുക എന്നത് സ്വപ്നമായി അവശേഷിക്കുമോ? എന്ന് അവസാനിക്കും മെസിയുടെ നീല ജഴ്സിയിലെ ഈ കഷ്ടകാലം?
Isn't it funny how people who call Messi an international fraud and accuse him of only performing in club football also say shit like "Argentina have Dybala, Higuain" etc.
— Josip (@gentblaugrana93) March 23, 2019
Tell me one good game Dybala has had for Argentina. Just one. I beg you.
Adjust Story Font
16

