Quantcast

നെയ്മറിന് യുവേഫയുടെ ‘പണി’ വരുന്നു; വിലക്കിന് സാധ്യത 

മാച്ച് റഫറിമാര്‍ക്ക് നേരെ അസഭ്യം പറഞ്ഞതിന് പി.എസ്.ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെതിരെ യുവേഫ.

MediaOne Logo

Web Desk

  • Published:

    23 March 2019 11:58 AM IST

നെയ്മറിന് യുവേഫയുടെ ‘പണി’ വരുന്നു; വിലക്കിന് സാധ്യത 
X

മാച്ച് റഫറിമാര്‍ക്ക് നേരെ അസഭ്യം പറഞ്ഞതിന് പി.എസ്.ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെതിരെ യുവേഫ. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ പിഎസ്ജിയുടെ മത്സരത്തിലാണ് മാച്ച് റഫറിമാര്‍ക്ക് നേരെയുള്ള നെയ്മറുടെ അസഭ്യം പറച്ചില്‍. സംഭവത്തില്‍ നെയ്മര്‍ തെറ്റുകാരനെന്ന് യുവേഫയുടെ അന്വേഷണ സമിതി കണ്ടെത്തി.

നെയ്മര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ യുവേഫയുടെ അച്ചടക്ക സമിതിയാണ് തീരുമാനമെടുക്കേണ്ടത്. തിയതി തീരുമാനിച്ചിട്ടില്ലെങ്കിലും വിഷയത്തില്‍ സമിതി ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തും. അടുത്ത ചാമ്പ്യന്‍സ് ലീഗിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് താരത്തെ വിലക്കാനാണ് സാധ്യത.

ആ മത്സരത്തില്‍, ഇഞ്ച്വറി ടൈമില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അനുവദിച്ചൊരു പെനല്‍റ്റിയില്‍ രോഷം പ്രകടിപ്പിച്ചതാണ് നെയ്മറിന് വിനയായത്. പരിക്കേറ്റ നെയ്മര്‍ കളിച്ചിരുന്നില്ലെങ്കിലും സ്റ്റേഡിയത്തിലുണ്ടായിരുന്നു. വീഡിയോ അസിസ്റ്റന്‍ഡ് റഫറി(വാര്‍)സിസ്റ്റം മുഖേനയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് റഫറി പെനല്‍റ്റി അനുവദിച്ചത്. എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നുവെന്ന് പറഞ്ഞ് ഇന്‍‌സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു നെയ്മറിന്‍റെ അസഭ്യവാക്കുകള്‍.

ये भी पà¥�ें- ഫുട്ബോളിനെ കുറിച്ച് ഒരു വിവരവും ഇല്ലാത്തവരാണ് വാറിൽ ഉള്ളത്; രൂക്ഷവിമര്‍ശവുമായി നെയ്മര്‍

അത് ഒരിക്കലും പെനാല്‍റ്റിയല്ല, കിമ്പെമ്പെ പുറം തിരിഞ്ഞാണ് നിൽക്കുന്നത്, മനപ്പൂര്‍വമായിരുന്നില്ല ആ ഹാൻഡ്ബോള്‍, സംഭവങ്ങൾ സ്ലോ മോഷനിൽ കാണുന്ന ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവർ ആണ് വാറിൽ ഉള്ളത് എന്നും നെയ്മർ പറഞ്ഞിരുന്നു.

TAGS :

Next Story