Quantcast

വീണ്ടും വൈറലായി ഡി യോങിന്റെ പ്രകടനം 

അടുത്ത സമ്മറോടെ യോഹാൻ ക്രൈഫ് അറീനയിൽ നിന്നും ന്യൂ കാമ്പിലേക്ക് ചേക്കേറാനിരിക്കുകയാണ് ഈ ഡച്ച് മധ്യനിര താരം

MediaOne Logo

സഹല്‍ ബാസ്

  • Published:

    25 March 2019 7:24 PM IST

വീണ്ടും വൈറലായി  ഡി യോങിന്റെ  പ്രകടനം 
X

കഴിഞ്ഞ വര്‍ഷങ്ങളില്‍ യൂറോപ്യൻ ഫുട്ബോളിനെ അടക്കി വാണിരുന്ന റയലിനെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്താക്കിയതിലെ മുഖ്യപടയാളി ഫ്രാങ്കി ഡി യോങ് ഇന്നലെയും മിന്നും പ്രകടനം പുറത്തെടുത്തിയിരുക്കുകയാണ്. മാർച്ച് മൂന്നിന് റയലിന്റെ തട്ടകത്തിൽ 4-1ന് അയാക്സ് റയലിനെ തറപ്പറ്റിച്ചിരുന്നു.

ആ മത്സരത്തിലെ നിർണായക സാന്നിധ്യമായിരുന്ന ഡി യോങ് ഇന്നലെ നടന്ന ജർമനി-നെതർലാന്റ് യൂറോകപ്പ് യോഗ്യത മത്സരത്തിലും മെയ്‍വഴക്കം കൊണ്ടും പാസ്സിങ്ങ് സ്കില്ലുകൊണ്ടും ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.

ബാഴ്സലോണ ഡി യോങുമായി കരാർ പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത സമ്മറോടെ യോഹാൻ ക്രൈഫ് അറീനയിൽ നിന്നും ന്യൂ കാമ്പിലേക്ക് ചേക്കേറാനിരിക്കുകയാണ് ഈ ഡച്ച് മധ്യനിര താരം. താരത്തിന്റെ തുടരെയുള്ള മിന്നും പ്രകടനം ആഘോഷിക്കുകയാണിപ്പോള്‍ ഫുട്ബോൾ ആരാധകർ.

മൈതാനത്തിന്റെ വലത് മൂലയിൽ നിന്നും ലഭിച്ച പന്ത് പൊടുന്നനെ 360 ഡിഗ്രി തിരിഞ്ഞ് സമർദമായി ക്രൂസിനെ കബളിപ്പിക്കുന്നതും കാലിൽ നിന്നും മിസ്സായ പന്ത് ഓടി പെനാൽറ്റി ബോക്സിൽ നിന്നും സുന്ദരമായ ടാക്കിളിലൂടെ തിരിച്ചുപിടിക്കുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ് ആരാധകർ.

സെർജിയോ ബുസ്കറ്റ്സിനെ പോലെ സ്പേസ് കണ്ടെത്താനുള്ള താരത്തിന്റെ പാടവവും പ്രകീർത്തിക്കപ്പെടുന്നുണ്ട്. ബാഴ്സയുടെ തിരഞ്ഞെടുപ്പ് തെറ്റിയിട്ടില്ലെന്നും ആരാധകര്‍.

മത്സരത്തില്‍ ജര്‍മനി രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു.

TAGS :

Next Story