യൂറോ കപ്പ് യോഗ്യത; ഫ്രാന്‍സിനും ഇംഗ്ലണ്ടിനും തകര്‍പ്പന്‍ ജയം, പോര്‍ച്ചുഗലിന് സമനില
ഐസ്‍ലാന്‍ഡിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഫ്രാന്‍സ് തകര്‍ത്തപ്പോള്‍ മോണ്ടിനെഗ്രോയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്.

യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഫ്രാന്‍സിനും ഇംഗ്ലണ്ടിനും തകര്‍പ്പന്‍ ജയം. എന്നാല്‍ പോര്‍ച്ചുഗലിനെ സെര്‍ബിയ സമനിലയില്‍ തളച്ചു. ഐസ്‍ലാന്‍ഡിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഫ്രാന്‍സ് തകര്‍ത്തപ്പോള്‍ മോണ്ടിനെഗ്രോയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്.
ലോക ചാമ്പ്യന്മാരുടെ പ്രകടനത്തിന് മുന്നില്‍ ഐസ്‍ലാന്‍ഡിന് പിടിച്ചുനില്‍ക്കാനായില്ല. മികച്ച പന്തടക്കവും ഷോട്ടുകളും തീര്‍ത്ത ഫ്രാന്‍സ് കളം നിറഞ്ഞു കളിച്ചു. 12ാം മിനിറ്റില്‍ സാമുവല്‍ ഉംറ്റീറ്റിയിലൂടെ ഫ്രഞ്ച് സംഘം മുന്നിലെത്തി.

രണ്ടാം പകുതിയിലായിരുന്നു ഫ്രാന്‍സിന്റെ മറ്റുഗോളുകള്‍. 68, 78, 84 മിനിറ്റുകളില്‍ ഒലിവര്‍ ജിറൌഡും എംബാപ്പയും ഗ്രീസ്മാനും ഐസ്‍ലാന്‍ഡിന്റെ വലകുലുക്കി. ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ മുന്നിലാണ് ഫ്രാന്‍സ്. മറ്റൊരു മത്സരത്തില്‍ മോണ്ടിനെഗ്രോയെ ഒന്നിനെതിരെ അഞ്ച് ഗോളിന് ഇംഗ്ലണ്ട് തകര്‍ത്തു. റോസ് ബാര്‍ക്ക്‍ലി ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ മൈക്കിള്‍ കീന്‍, ഹാരി കെയ്‍ന്‍,റഹീം സ്റ്റര്‍ലിങ് എന്നിവരും ലക്ഷ്യം കണ്ടു.
അതേസമയം പോര്‍ച്ചുഗലിനെ സെര്‍ബിയ സമനിലയില്‍(1-1) തളക്കുകയായിരുന്നു.ദുസാന്‍ ടാഡികിന്റെ പെനല്‍റ്റിയിലൂടെ അതും ഏഴാം മിനുറ്റില്‍ സെര്‍ബിയയാണ് ആദ്യം ലീഡ് എടുത്തത്. എന്നാല്‍ 42ാം മിനുറ്റില്‍ ഡാനലോ പെരേരയിലൂടെ പോര്‍ച്ചുഗല്‍ ഒപ്പമെത്തുകയായിരുന്നു. പരിക്കേറ്റ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണള്‍ഡോക്ക് മുഴുവന്‍ സമയം കളിക്കാനായില്ല.
Adjust Story Font
16

