മെസിയുടെ ഈ ഗോള്‍ ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ചത്
ബാഴ്സയുടെ മികച്ച ഗോള്‍ കണ്ടെത്താനുള്ള വോട്ടെടുപ്പിലൂടെ യാണ് മെസിയുടെ ഗോള്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

ബാഴ്സലോണയുടെ എക്കാലത്തേയും മികച്ച ഗോളിനുടമ ലയണല്‍ മെസി. ബാഴ്സയുടെ മികച്ച ഗോള്‍ കണ്ടെത്താനുള്ള വോട്ടെടുപ്പിലാണ് മെസിയുടെ ഗോള്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
2006-07 കോപ്പ ഡെല്‍ റെ സെമിഫൈനലില്‍ ഗെറ്റാഫെയ്ക്കെതിരേ മെസ്സി നേടിയ ഗോളാണ് സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളായി കാണികള്‍ തെരഞ്ഞെടുത്തത്.
മൈതാനമധ്യത്തില്‍നിന്ന് മെസ്സി ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ അസാധ്യമായ ആംഗിളില്‍നിന്ന് നേടിയ ഗോള്‍ 45 ശതമാനം വോട്ടുകള്‍ നേടി. അവസാന റൗണ്ടിലെത്തിയ നാലുഗോളുകളില്‍ മൂന്നും മെസ്സിയുടേതായിരുന്നു. മെസ്സി 19ാം വയസ്സിലാണ് ഈ ഗോള്‍ നേടുന്നത്.
Next Story
Adjust Story Font
16

