Quantcast

പ്രീമിയർ ലീ​ഗ്; വീണ്ടും ജയിച്ച് സിറ്റി, ഒന്നാമത്

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ബെർണാട്ടോ സിൽവയിലൂടെ സിറ്റി മുന്നിലെത്തി

MediaOne Logo

Web Desk

  • Published:

    30 March 2019 8:16 PM IST

പ്രീമിയർ ലീ​ഗ്; വീണ്ടും ജയിച്ച് സിറ്റി, ഒന്നാമത്
X

പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെ രണ്ട് ഗോളിന്റെ ആധികാരിക ജത്തോടെ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. മത്സരത്തിന്റെ ആദ്യപാദത്തിൽ ബെർണാട്ടോ സിൽവയും അഗ്യൂറോയുമാണ് സിറ്റിക്കായി ലക്ഷ്യം കണ്ടെത്തിയത്.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ബെർണാട്ടോ സിൽവയിലൂടെ സിറ്റി മുന്നിലെത്തി. 27ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയും
ഗോൾ കണ്ടെത്തി ജയം അനായാസമാക്കി.

മത്സരത്തിൽ 24 ഷോട്ടുകൾ അടിച്ചുകൂട്ടാനും 66% പന്ത് കാൽക്കൽ വെക്കാനും സിറ്റിക്കായി. മത്സരത്തില്‍ പൂർണമായും സിറ്റി മൈതാനത്തെ കീഴടക്കിയിരുന്നു.

ഇതോടെ തുടർച്ചയായ 12ാമത്തെ വിജയമാണ് സിറ്റി സ്വന്തമാക്കിയത്. വിജയത്തോടെ 31 മത്സരങ്ങളിൽ നിന്നും 77 പോയന്റുമായി ഒന്നാം സ്ഥാനത്താണ് സിറ്റി. അത്രതന്നെ മത്സരങ്ങളിൽ നിന്നും 76 പോയന്റുമായി തൊട്ടുപിന്നിലായി ലിവർപൂളുമുണ്ട്. നാളെ മൂന്നാം സ്ഥാനത്തുള്ള ശക്തരായ ടോട്ടനത്തെ ഏറ്റുമുട്ടാനിരിക്കുകയാണ് ക്ലോപ്പിന്റെ ചുവപ്പ് പട.

TAGS :

Next Story