Quantcast

പ്രീമിയർ ലീ​ഗിൽ ചെൽസിക്ക് ത്രസിപ്പിക്കുന്ന തിരിച്ചുവരവ്

മത്സരം അവസാനിക്കാന്‍ ആറ് മിനുറ്റ് മുമ്പ് ചെല്‍സി ഒരുഗോളിന് പിന്നിലായിരുന്നു. എന്നാല്‍ മത്സരം അവസാനിച്ചപ്പോള്‍ ചെല്‍സി കാര്‍ഡിഫിനെതിരെ 2-1 വിജയിച്ചിരിക്കുന്നു

MediaOne Logo

Web Desk

  • Published:

    31 March 2019 4:22 PM GMT

പ്രീമിയർ ലീ​ഗിൽ ചെൽസിക്ക് ത്രസിപ്പിക്കുന്ന തിരിച്ചുവരവ്
X

മത്സരം അവസാനിക്കാന്‍ ആറ് മിനുറ്റ് മുമ്പ് ചെല്‍സി ഒരുഗോളിന് പിന്നിലായിരുന്നു. എന്നാല്‍ മത്സരം അവസാനിച്ചപ്പോള്‍ ചെല്‍സി കാര്‍ഡിഫിനെതിരെ 2-1 വിജയിച്ചിരിക്കുന്നു. ത്രസിപ്പിക്കുന്ന തിരിച്ചുവരവിനാണ് പ്രീമിയര്‍ ലീഗ് സാക്ഷ്യം വഹിച്ചത്.

ഹസാർഡ്, കാൻറെ, ഹഡ്സൺ ഒഡോയ് തുടങ്ങിയ താരങ്ങളെ ബെഞ്ചിലിരുത്തിയാണ് സാറി കാർഡിഫിനെതിരെ ടീമിനെ ഇറക്കിയത്. വില്യനും പെഡ്രോയും ഹിഗ്വയിനുമാണ് മുൻനിര നിയന്ത്രിച്ചിരുന്നത്. ആദ്യ പാദത്തില്‍ വലിയ അവസരങ്ങൾ കണ്ടെത്താനോ നല്ല പ്രകടനം കാഴ്ച്ചവെക്കാനോ ചെൽസിക്കാവുന്നുണ്ടായിരുന്നില്ല.

ഷോട്ട് കൃത്യതയില്ലാത്തതാണ് ചെൽസിയുടെ ഏറ്റവും വലിയ ദൗർബല്യമായി തുടരുന്നത്. പ്രീമിയര്‍ ലീഗിലെ ആറ് പ്രമുഖ ടീമില്‍ ഏറ്റവും കുറച്ച് ഷോട്ട് കൃത്യതയുള്ള ടീമാണ് ചെല്‍സി. അത് ഈ മത്സരത്തിൽ വളരെ പ്രകടമായിരുന്നു. 21 ഷോട്ടുകൾ കണ്ടെത്തിയ ചെൽസിക്ക് മൂന്ന് ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാനായത്. സമനിലയിൽ കലാശിച്ച ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 46ാം മിനുറ്റിൽ വിക്റ്റർ കമറാസയുടെ വോളി ഗോളിലൂടെ കാർഡിഫ് ലീഡ് എടുത്തു.‌

ഒട്ടും വൈകാതെ സാറി ഹസാർഡിനെ പെഡ്രോക്ക് പകരം ഇറക്കിയതോടെ ചെല്‍സിക്ക് ഒട്ടനവധി അവസരങ്ങൾ കണ്ടെത്താനായി. ഒന്നും ഗോളാക്കി മാറ്റാൻ അവർക്കാവുന്നുണ്ടായിരുന്നില്ല.

എന്നാൽ മത്സരം അവസാനിക്കാൻ ആറ് മിനുറ്റ് മാത്രം ശേഷിക്കെ അസ്പിലിക്യൂറ്റയിലൂടെ സമനില ഗോൾ പിറന്നു. മത്സരം ഇഞ്ചുറി ടൈമിലെത്തിയപ്പോൾ റൂബൻ ലോഫ്റ്റസ് ചീക്കിന്റെ മനോഹര ഗോളോടെ ചെൽസി കാർഡിഫിനെ പരാജയപ്പെടുത്തി . ജയത്തോടെ ചെൽസി 60 പോയന്റുമായി ആറാം സ്ഥാനത്താണ്.

TAGS :

Next Story