‘എന്തുകൊണ്ടാണ് ലിവർപൂൾ ആരാധകർ സലാഹിന്റെ കാര്യത്തിൽ ഇങ്ങനെ അസ്വസ്ഥരാകുന്നത്?’
ലിവർപൂളിന്റെ ചരിത്രത്തില്‍ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കണ്ടെത്തിയിട്ടുള്ള ഇയാൻ റഷിന്റെ 47 ഗോളിനരികെ കഴിഞ്ഞ സീസണില്‍ സലാഹ് (44) എത്തിയിരുന്നു

സലാഹ് ഗോളടിക്കാൻ ക്ഷാമം നേരിടുന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണെന്നും കഴിഞ്ഞ സീസണിലും ഈ സീസണിന്റെ ആദ്യത്തിലും താരം എന്താണെന്ന് തെളിയിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ആരാധകർ ക്ഷമയോടെ കാത്തിരിക്കൂ എന്നും ലിവർപൂൾ ഇതിഹാസം ഇയാൻ റഷ്.
അവസാന ഏഴ് മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ സലാഹിന് കഴിഞ്ഞിട്ടില്ല. ലിവർപൂൾ കരിയറില്‍ ഗോൾ കണ്ടെത്താനാവാത്ത ഏറ്റവും ദൈർഘ്യം കൂടിയ സമയത്തിലൂടെയാണ് സലാഹ് കടന്നുപോകുന്നത്.

ലിവർപൂളിന്റെ ചരിത്രത്തില്‍ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കണ്ടെത്തിയിട്ടുള്ള ഇയാൻ റഷിന്റെ 47 ഗോളിനരികെ കഴിഞ്ഞ സീസണില്‍ സലാഹ് (44) എത്തിയിരുന്നു. നിലവിൽ 17 ഗോളടിച്ച് രണ്ടാം സ്ഥാനത്ത് തന്നെയാണ് സലാഹ്.
‘ തനിക്കും ഇതുപോലെയുള്ള പ്രയാസം നിറഞ്ഞ സമയങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാൽ ആത്മവിശ്വാസം നഷ്ടപ്പെടരുതെന്നും ലിവർപൂളിനായി 346 ഗോൾ സ്വന്തമാക്കിയിട്ടുള്ള ഇയാൻ റഷ് പറഞ്ഞു.
‘അവസരങ്ങൾ പാഴാകുന്നത് സാധാരണമാണ്. കഴിഞ്ഞ സീസണിലും ഈ സീസണിന്റെ ആദ്യത്തിലും സലാഹ് എന്താണെന്ന് നാം കണ്ടതാണ്. ഇനിയും അവസരങ്ങൾ ലഭിക്കുമ്പോള്‍ ആത്മവിശ്വാസം തിരിച്ചുപിടുക്കാനാവും. സലാഹ് ഗോൾ കണ്ടെത്താൻ വിഷമിക്കുമ്പോൾ മാനേ നല്ല ഫോമിലാണെന്നും റഷ് പറഞ്ഞു.
ഇന്ന് ലിവര്‍പൂള്‍ ടോട്ടനത്തെ ഏറ്റുമുട്ടാനിരിക്കുകയാണ്. നിലവില്‍ ലിവര്‍പൂള്‍ 31 മത്സരങ്ങളില്‍ നിന്നും 76 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. സമനില പോലും ലീഗ് ടൈട്ടിലിനെ ബാധിക്കുന്ന മത്സരമായതിനാല്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ മത്സരത്തെ കാത്തിരിക്കുന്നത്.
Adjust Story Font
16

