വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അജയ്യരായി ചുവപ്പ് പട
ഇതോടെ അവസാന 20 മിനിറ്റുൽ ലിവർപൂളിന്റെ അസാമാന്യ പ്രകടനത്തിനാണ് ആൻഫീൾഡ് സാക്ഷ്യം വഹിച്ചത്

പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ ലിവര്‍പൂളിന് മിന്നും ജയം. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും അലങ്കരിക്കുന്ന ലിവർപൂളും ടോട്ടനവും തമ്മിലായിരുന്നു ക്ലാസിക്ക് പോരാട്ടം. ഇരുപാദത്തിലേക്കും പന്ത് കേറി ഇറങ്ങിയ മത്സരത്തിൽ ഒട്ടനവധി അവസരങ്ങളാണ് ഇരുടീമിനും ലഭിച്ചത്.

മത്സരത്തിന്റെ 16ാം മിനുറ്റില്‍ റോബേഡ്സണിന്റെ വളച്ചിറക്കിയ ക്രോസ് സുന്ദരമായി ഗോളാക്കി മാറ്റുകയായിരുന്നു ഫെർമീനോ. തുടര്‍ന്ന് ടോട്ടനം കൂടുതൽ അക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ ടോട്ടനത്തിന് ഒട്ടനവധി അവസരങ്ങൾ ലഭിച്ചു. മത്സരത്തിന്റെ 56ാം മിനുറ്റിലെ ഹാരി കെയ്നിനും എറിക്സണിനും മികച്ച അവസരം കിട്ടിയെങ്കിലും ഗോളാക്കാനായില്ല. എന്നാൽ അധികം വൈകാതെ 70ാമത്തെ മിനുറ്റിൽ ലൂക്കാസ് മോറയിലൂടെ ടോട്ടനം തിരിച്ചടിച്ചു.

ഇതോടെ അവസാന 20 മിനിറ്റുൽ ലിവർപൂളിന്റെ അസാമാന്യ പ്രകടനത്തിനാണ് ആൻഫീൾഡ് സാക്ഷ്യം വഹിച്ചത്. വൈകിയാണൈങ്കിലും അത് ഫലം കണ്ടു. മത്സരത്തിന്റെ 89ാം മിനുറ്റില്‍ സലാഹ് രക്ഷകനായി അവതരിച്ചതോടെ ലിവര്‍പൂള്‍ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സലാഹിന്റെ സുന്ദരമായ ഹെഡ്ഡ് ടോട്ടനം ഗോളി തടുത്തിട്ടെങ്കിലും ടോട്ടനം താരം ടോഡി അൽഡർവേഡിന്റെ കാലില്‍ തട്ടി സെല്‍ഫ് ഗോളായി മാറുകയായിരുന്നു. ജയത്തോടെ 79 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ലിവർപൂൾ.
Adjust Story Font
16

