ഓസിലിനൊപ്പം ഷാറൂഖ് ഖാനും; കളി കാണാന്‍ താരം സ്‌റ്റേഡിയത്തിലെത്തി
ബോളിവുഡിന്റെ കിങ് ഖാന്‍ ഷാറൂഖും ഓസിലിനെ കാണാന്‍ എത്തിയിരിക്കുന്നു. പ്രീമിയര്‍ലീഗില്‍ ആഴ്‌സണലിന്റെ കഴിഞ്ഞ ദിവസത്തെ മത്സരം കാണാനാണ് ഷാറൂഖ് എത്തിയത്.

ആരാധകരെ നിരാശരാക്കാറില്ല ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂത് ഓസില്‍. താരത്തിന്റെ പെരുമാറ്റവും കളിയും ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചിട്ടുമുണ്ട്. ബോളിവുഡിന്റെ യുവതാരം രണ്‍വീര്‍ സിങ് വരെ ഓസിലിന്റെ ആരാധകനാണ്. താരത്തോടൊപ്പമുള്ള ചിത്രം രണ്‍വീര്‍ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ ബോളിവുഡിന്റെ കിങ് ഖാന്‍, ഷാറൂഖും ഓസിലിനെ കാണാന്‍ എത്തിയിരിക്കുന്നു. പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെതിരായ ആഴ്‌സണലിന്റെ കഴിഞ്ഞ ദിവസത്തെ മത്സരം കാണാനാണ് ഷാറൂഖ് എത്തിയത്. പിന്നാലെ ഓസിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷാറൂഖ് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. മത്സര ശേഷം ഓസിലിനെയും താരത്തിന്റെ ഭാവി വധുവിനെയും കണ്ടാണ് ഷാറൂഖ് മടങ്ങിയത്.
What a lovely evening @Arsenal congratulations. Thx @MesutOzil1088 & #AmineGulse for your warmth love & hospitality. See u guys soon in India. pic.twitter.com/4rtBJXZ5uW
— Shah Rukh Khan (@iamsrk) April 1, 2019
ഇരുവരും നല്‍കിയ സ്‌നേഹത്തിനും ആതിഥ്യത്തിനും നന്ദി രേഖപ്പെടുത്തിയ ഷാറൂഖ് ഇന്ത്യയില്‍ വെച്ച് കാണാം എന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. ക്രിക്കറ്റില്‍ താല്‍പര്യം കാണിക്കുന്ന ഷാറൂഖ്, താനൊരു ഫുട്ബോള്‍ ആരാധകനാണെന്ന് നേരത്തെ വ്യക്തമാക്കിയതുമാണ്.
Adjust Story Font
16

