വീണ്ടും മിശിഹാ അവതരിച്ചു; അമ്പരപ്പിക്കുന്ന തിരിച്ചുവരവുമായി ബാഴ്സ
മത്സരം അവസാനിക്കാൻ നാല് മിനിറ്റ് മാത്രം ശേഷിക്കെ രണ്ട്ഗോളിന് പിന്നിട്ട് നിന്ന ബാഴ്സലോണ ഐതിഹാസികമായി തിരിച്ചുവന്നിരിക്കുന്നു

കാൽപന്ത് കളിയുടെ സൗന്ദര്യവും ആവേശവും മൈതാനത്ത് വിരിഞ്ഞ രാത്രിക്കാണ് ഇന്നലെ വില്ലാറയലിന്റെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരം അവസാനിക്കാൻ നാല് മിനിറ്റ് മാത്രം ശേഷിക്കെ രണ്ട്
ഗോളിന് (2-4) പിന്നിട്ട് നിന്ന ബാഴ്സലോണ മത്സരം അവസാനിക്കുമ്പോൾ സമനിലയാക്കിയിരിക്കുന്നു (4-4).
മെസി, പിക്വ, റാക്കിറ്റിച്ച് തുടങ്ങിയ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചാണ് ബാഴ്സലോണ മത്സരം തുടങ്ങിയത്. സുവാരസും കുട്ടീഞ്ഞോയും മാൽക്കമുമായിരുന്നു മുൻനിര നിയന്ത്രിച്ചിരുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ മുൻതൂക്കം ബാഴ്സക്ക് തന്നെയായിരുന്നു. തുടക്കത്തിൽ തന്നെ നല്ല മുന്നേറ്റങ്ങൾ നടത്താൻ ബാഴ്സക്കായിരുന്നു. എന്നാൽ വില്ലാറയലും മത്സരത്തിലുടനീളം ഒട്ടനവധി അവസരങ്ങൾ ഉണ്ടാക്കികൊണ്ടിരുന്നു. തുടരെ തകരുന്ന പ്രതിരോധത്തെ വകഞ്ഞ് മാറ്റി ബാഴ്സയുടെ ഗോൾമുഖത്തേക്ക് നിരന്തരം അക്രമിച്ച് കളിക്കാൻ വില്ലാറയലിനായി. ഇടത് വിങ്ങിലൂടെ ചുക്യോസ് ബാഴ്സ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടേയിരുന്നു.

എന്നാൽ മാൽക്കമും കൂട്ടീഞ്ഞോയും സുവാരസും അക്രമിച്ച് കളിക്കുന്നുണ്ടായിരുന്നു. മത്സരത്തിന്റെ 12ാമത്തെ മിനിറ്റിൽ ഫിലിപ്പ് കുട്ടീഞ്ഞോ വില്ലാറയൽ വലകുലുക്കി. മാൽക്കമിന്റെ മികച്ച ഒരു പാസ് വളരെ സുന്ദരമായി ഫിനിഷ് ചെയ്യുകയായിരുന്നു കുട്ടീഞ്ഞോ.
അതിന്റെ ക്ഷീണം മാറുന്നതിനിടക്ക് വിണ്ടും വില്ലാറയലിന്റെ വലകുലുങ്ങി. വിദാലിന്റെ അളന്ന് മുറിച്ചുള്ള ക്രോസിൽ തലവെച്ച് കൊടുക്കേണ്ട ആവശ്യമേ മാൽക്കത്തിനുണ്ടായുള്ളു. മാൽക്കം ഗോളിയെ കാഴ്ച്ചക്കാരനാക്കി സുന്ദരമായി ഫിനിഷും ചെയ്തു.
കളി ഏകദേശം ബാഴ്സ പിടിച്ചെടുത്തു എന്ന് തോന്നിയിരുന്നെങ്കിലും വില്ലാ റയൽ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ബാഴ്സയുടെ അക്രമണങ്ങളുടെ മൂർച്ച നഷ്ടപ്പെട്ടു തുടങ്ങി. അത് മുതലാക്കി വില്ലാ റയൽ അക്രമിച്ചു കളിച്ചു. 23ാമത്തെ മിനുറ്റിൽ അത് ഫലം കണ്ടു.
സാമുവൽ ചുക്യോസെയുടെ സുന്ദരമായ സോളോ ഗോളോടെ വില്ലാറയൽ തുടങ്ങി. ആദ്യ പകുതി 2-1ന് അവസാനിച്ചെങ്കിലും ആധിപത്യം വില്ലാറയലിന്റെ കാലുകളിൽ തന്നെയായിരുന്നു. 50ാം മിനുറ്റിലും 62ാം മിനുറ്റിലും വിൻസെറ്റ് ഇബോറ കാർലോസ് ബക്ക എന്നിവരിലൂടെ വീണ്ടും ബാഴ്സയുടെ വലകുലങ്ങി. എന്നാൽ മെസി ഇറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. മത്സരത്തിന്റെ 62ാം മിനുറ്റിൽ തന്നെ മെസി കളത്തിലേക്ക് വന്നു. കളി തങ്ങളുടെ വരുതിയിലാക്കാൻ വാൽവാർദെ റാക്കിറ്റിച്ചിനേയും കൂട്ടിറക്കി.

എന്നാൽ പിക്വയുടെ വിടവ് പ്രതിരോധത്തെ നിരന്തരം ഉലക്കുന്നുണ്ടായിരുന്നു. മത്സരത്തിന്റെ 80ാം മിനുറ്റിലും 86ാം മിനുറ്റിലും വീണ്ടും ബാഴ്സയുടെ വലകുലുങ്ങി. മത്സരം അവസാനിക്കാൻ നാല് മിനുറ്റ് ശേഷിക്കെ മത്സരം 4-2ന് ബാഴ്സ പിന്നിലായിരിക്കുന്നു.
എന്നാൽ മിശിഹാ പതുക്കെ കളം പിടിച്ചെടുക്കുന്നുണ്ടായിരുന്നു. 90ാം മിനുറ്റിലെ മെസിയുടെ സുന്ദരമായ നീക്കം ഫൌള്‍ ചെയ്തെങ്കിലും ലഭിച്ച ഫ്രീകിക്ക് ഗോളിയെ കാഴ്ച്ചക്കാരനാക്കി മെസി വളച്ചിറക്കുമ്പോൾ ഇഞ്ചുറി ടൈം തുടങ്ങിയിരുന്നു. രണ്ട് മിനുറ്റിനുള്ളില്‍ മെസി എടുത്ത അവസാനത്തെ കോർണർ ഗൺ ഷോട്ടോടെ സുവാരസ് പോസ്റ്റിലേക്ക് അടിച്ചിറക്കി. പരാജയപ്പെട്ടെന്ന് ഒറപ്പിച്ച മത്സരം തിരിച്ചുപിടിച്ചിരിക്കുന്നു.
Adjust Story Font
16

