Quantcast

യുണൈറ്റഡിന് അപ്രതീക്ഷിത തോൽവി

സ്മോളിങ്ങിന്റെ കാലിൽ തട്ടിയാണ് പന്ത് പതിയെ വലയിലേക്ക് കടന്നത്

MediaOne Logo

സഹല്‍ ബാസ്

  • Published:

    3 April 2019 10:56 AM IST

യുണൈറ്റഡിന് അപ്രതീക്ഷിത തോൽവി
X

പ്രീമിയർ ലീഗിൽ വോൾവ്സിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിന്റെ അപ്രതീക്ഷിത തോൽവി വഴങ്ങി സോൾഷേറിന്റെ യുണൈറ്റഡ്.

77ാം മിനുറ്റിലെ റോൾ ജിമെൻലിന്റെ ഒട്ടും അപകടം വിതക്കാത്ത ഹെഡ്ഡർ
ഒഴിവാക്കുന്നതിൽ ഗ്രിസ് സ്മോളിങ്ങും ഡേവിഡ് ഡിഗിയയും വലിയ വീഴ്ച്ചവരുത്തിയതാണ് തോൽവിയുടെ പ്രധാന കാരണം. അവസാനം സ്മോളിങ്ങിന്റെ കാലിൽ തട്ടിയാണ് പന്ത് പതിയെ വലയിലേക്ക് കടന്നത്.

മത്സരം അവസാനിക്കാൻ ഒരു മണിക്കൂർ ബാക്കിനിൽക്കെയാണ് ആഷ്ലി യങ്ങ് റെഡ് കാർഡ് കണ്ട് കയറുന്നത്. പിന്നീട് 10 പേരെ കൊണ്ടാണ് യുണൈറ്റഡ് കളിച്ചത്. ഒത്തൊരുമ ഇല്ലായ്മയും മോശം പ്രതിരോധവും നിര്‍ഭാഗ്യവുമെല്ലാം കൂടിചേര്‍ന്നപ്പോള്‍ ചുവപ്പ് ചെകുത്താന്മാർ പരാജയപ്പെടുകയായിരുന്നു.

യുണൈറ്റഡിനായി സ്കോട്ട് മെക്ടോമിനെ ഗോൾ കണ്ടെത്തിയപ്പോൾ ഡിയോഗോ ജോട്ടയാണ് വോൾവ്സിനായി ഗോൾ നേടിയത്. ക്രിസ് സ്മോളിങ്ങിന്റെ സെൽഫ് ഗോളോടെ പരാജയം ഉറപ്പിക്കുകയായിരുന്നു.

നാലാം സ്ഥാനം പിടിച്ചെടുക്കാമായിരുന്ന അവസരമാണ് യുണൈറ്റഡ് പാഴാക്കി കളഞ്ഞത്. നിലവില്‍ 61 പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്.

TAGS :

Next Story