Quantcast

ആ മാന്ത്രിക കാലുകൾക്ക് പൂട്ടിടാൻ അത്‍ലറ്റികോക്ക് സാധിക്കുമോ?

30 ലീഗ് മത്സരങ്ങളിൽ നിന്നും കേവലം 19 ഗോൾ മാത്രമേ അത്‍ലറ്റിക്കോ വഴങ്ങിയിട്ടുള്ളൂ

MediaOne Logo

Web Desk

  • Published:

    6 April 2019 9:40 PM IST

ആ മാന്ത്രിക കാലുകൾക്ക് പൂട്ടിടാൻ അത്‍ലറ്റികോക്ക് സാധിക്കുമോ?
X

ലാലീഗയിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. 70 പോയന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ബാഴ്സലോണയും 62 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള അത്‍ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് പോരാട്ടം. ന്യൂ കാമ്പിൽ ഇന്ത്യൻ സമയം രാത്രി 12:30നാണ് മത്സരം.

തുടരെയുള്ള നാല് വിജയത്തിന് ശേഷം ബാഴ്സയെ കഴിഞ്ഞ ദിവസം വില്ലാറയൽ സമനിലയിൽ തളച്ചിരുന്നു. എന്നാൽ രണ്ട് ഗോളിന് പിന്നിലായ ശേഷം അസാധാരണ തിരിച്ചുവരവാണ് വില്ലാറയലിനെതിരെ ബാഴ്സ നടത്തിയത്. ഈ സീസണില്‍ ലീഗിലും ചാമ്പ്യൻസ് ലീഗിലുമെല്ലാം നല്ല പ്രകടനം തന്നെയാണ് ബാഴ്സ കാഴ്ച്ചവെക്കുന്നത്.

മോശം പ്രകടനത്തിന്റെ പേരിൽ വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ് അത്‍ലറ്റിക്കോ. പ്രത്യേകിച്ചും ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദത്തിലെ അവരുടെ പ്രകടനം അത്രമേൽ മോശമായിരുന്നു. വലിയ വിമർശനങ്ങളാണ് അന്ന് ടീം നേരിട്ടത്.

എന്നാൽ ലാലീഗയിലെ ഏറ്റവും മികച്ച പ്രതിരോധത്തിനുളള റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അത്‍ലറ്റിക്കോ. 30 ലീഗ് മത്സരങ്ങളിൽ നിന്നും കേവലം 19 ഗോൾ മാത്രമേ അത്‍ലറ്റിക്കോ വഴങ്ങിയിട്ടുള്ളൂ. സിമിയോണിയുടെ പ്രതിരോധത്തിന് മെസിയുടെ മാന്ത്രികകാലിനെ പൂട്ടാനാവുമോ എന്ന് തന്നെയാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

TAGS :

Next Story