Quantcast

ഡോര്‍ട്മുണ്ട് സ്വപ്നങ്ങളെ തച്ചുതകർത്ത് ബയേൺ

17ാം മിനിറ്റിലും 89ാം മിനിറ്റിലും ലെവന്‍ഡോസ്‌കി ഡോര്‍ട്മുണ്ടിന്റെ വലകുലുക്കി

MediaOne Logo

Web Desk

  • Published:

    7 April 2019 12:30 AM IST

ഡോര്‍ട്മുണ്ട് സ്വപ്നങ്ങളെ തച്ചുതകർത്ത് ബയേൺ
X

ഡോർട്മുണ്ടിന്റെ സ്വപ്നങ്ങളെ ആലിയൻസ് അരീനയിൽ തച്ചുതകർത്തിരിക്കുകയാണ് ബയേൺ. ഒന്നാം സ്ഥാനത്ത് കുതിച്ചുകൊണ്ടിരിക്കെയാണ് ഡോർട്മുണ്ടിനെ ബയേൺ ദയനീയമായി പരാജയപ്പെടുത്തിയത്. ബയേണിന്റെ തട്ടകത്തിൽ എതിരില്ലാത്ത അഞ്ച്
ഗോളിന് പരാജയപ്പെട്ട് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരിക്കുകയാണ് ഡോര്‍ട്മുണ്ട്.

ലെവന്‍ഡോസ്‌കിയാണ് ഡോർടിമുണ്ടിന്റെ നടുവൊടിച്ചത്. 17ാം മിനിറ്റിലും 89ാം മിനിറ്റിലും ലെവന്‍ഡോസ്‌കി ഡോര്‍ട്മുണ്ടിന്റെ വലകുലുക്കി. താരത്തിന്റെ 200ാമത്തെ ബുൺഡസ് ലീഗഗോളും പിറന്നു. 200
ഗോൾ തികക്കുന്ന ആദ്യത്തെ ജർമൻകാരനല്ലാത്ത താരമായിരിക്കുകയാണ് ലെവന്‍ഡോസ്‌കി. തുടർച്ചയായി അഞ്ച് ലീഗ് മത്സരത്തിലും സ്കോർ ചെയ്യുന്ന ആദ്യ കളിക്കാരനായിരിക്കുകയാണ് ഈ പോളണ്ട് താരം.

ഹമ്മൽസ്, ജാവി മാർട്ടീനസ്, സെർജ്ഗ്‍ നാബ്രി എന്നിവരും ബയേണിനായി
ഗോൾ സ്വന്തമാക്കി. വിജയത്തോടെ 64 പോയന്റുമായി ബയേൺ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചുവന്നിരിക്കുന്നു. പരാജയത്തോടെ 63 പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഡോർട്മുണ്ട് പിൻതള്ളപ്പെട്ടു.

TAGS :

Next Story