Quantcast

ആഴ്സണലിന്‍റെ ചാമ്പ്യന്‍സ് ലീഗ് സ്വപ്നങ്ങള്‍ തകരുന്നുവോ?

അഞ്ചാം സ്ഥാനത്തുള്ള ചെൽസിയുമായി ഗോൾ വ്യത്യാസത്തിലാണ് ആഴ്സണൽ മുന്നിട്ടുനിൽക്കുന്നത്

MediaOne Logo

സഹല്‍ ബാസ്

  • Published:

    7 April 2019 10:38 PM IST

ആഴ്സണലിന്‍റെ ചാമ്പ്യന്‍സ് ലീഗ് സ്വപ്നങ്ങള്‍ തകരുന്നുവോ?
X

പ്രീമിയർ ലീഗിൽ ആഴ്സണലിനെ എവർട്ടൺ എതിരില്ലാത്ത ഒരു
ഗോളിന് പരാജയപ്പെടുത്തി. നോർത്ത് ലണ്ടൻ ബന്ധവൈരികളായ ടോട്ടനത്തെ പിന്നിലാക്കി മൂന്നാം സ്ഥാനം നിലനിര്‍ത്താനുള്ള ആഴ്സണലിന്റെ മികച്ച അവസരമാണ് എവർട്ടൺ തകർത്തത്.

മത്സരത്തിന്റ തുടക്കത്തിൽ തന്നെ ഫിൽ ജാജിയൽക്കയിലൂടെ എവർട്ടൺ ലീഡ് എടുത്തു.പിന്നീട് തിരിച്ചുവരാൻ എമരിയുടെ സംഘത്തിന് സാധിച്ചില്ല. ഹാഫ് ടൈമിനുശേഷം രണ്ട് താരങ്ങളെ എമരി മാറ്റി പരീക്ഷിച്ചെങ്കിലും യാതൊരു രക്ഷയുമുണ്ടായില്ല.

1. ആഴ്സണലിന്‍റെ ചാമ്പ്യൽലീഗ് സ്വപ്നങ്ങൾ തകരുന്നു

കഴിഞ്ഞ വാരത്തിൽ ന്യൂകാസിലിനെ തകര്‍ത്ത് രണ്ട് പോയന്റിന് ടോട്ടനത്തെ പിന്തള്ളി ആഴ്സണല്‍ മൂന്നാം സ്ഥാനം പിടിച്ചിരുന്നു. എന്നാൽ ഈ തോൽവിയോടെ നാലാം സ്ഥാനത്തേക്ക് വീണ്ടും പിന്തള്ളപ്പെട്ടു. അഞ്ചാം സ്ഥാനത്തുള്ള ചെൽസിയുമായി ഗോൾ വ്യത്യാസത്തിലാണ് ആഴ്സണൽ മുന്നിട്ടുനിൽക്കുന്നത്. എന്നാല്‍ ഇനി അവശേഷിക്കുന്ന ആറ് മത്സരത്തിലും പ്രീമിയര്‍ ലീഗ് വമ്പന്മാരെ നേരിടാനില്ല എന്നത് ആഴസണലിന് ആശ്വാസം തന്നെയാണ്.

2. എൽനീനിയെ പരീക്ഷിച്ചത് വിപരീത ഫലമുണ്ടാക്കി.

പ്രീമിയൽ ലീഗ് ഏറ്റവും കഠിനമായികൊണ്ടിരിക്കുന്ന ഈ സമയത്ത് മോശം പ്രകടനം നടത്തുന്ന എൽനീനിയെ പരീക്ഷിച്ചത് വിപരീതഫലമാണ് ഉണ്ടാക്കിയത്. ഈജിപ്ത്യൻ താരം ആദ്യപാദത്തിൽ വളരെ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. 46ാം മിനിറ്റിൽ പകരക്കാരനായി റാംസി വന്നപ്പോഴാണ് ഇത്തിരിയെങ്കിലും മധ്യനിര ശക്തമായത്.

3. എവർട്ടണിന്റെ കുതിപ്പ്

പ്രീമിയൽ ലീഗിൽ മികച്ച മുന്നേറ്റമാണ് എവർട്ടൺ പുറത്തെടുക്കുന്നത്. അവസാന ആറ് മത്സരത്തിൽ ഒരൊറ്റ മത്സരമാണ് എവർട്ടൺ തോൽവിയറിഞ്ഞിട്ടുള്ളു. എന്നുമാത്രമല്ല ഈ മാസത്തില്‍ ആഴ്സണലിനെയും ചെൽസിയേയും പരാജയപ്പെടുത്തുകയും ലിവർപൂളുമായി സമനില പിടിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story