എന്ത് കൊണ്ട് ഹസാര്‍ഡ്? ഈ ഗോള്‍ അതിന് ഉത്തരം നല്‍കും
മത്സരത്തില്‍ ഹസാര്‍ഡ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ചെല്‍സിയുടെ വിജയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു.

പ്രീമിയര്‍ലീഗില്‍ വെസ്റ്റ്ഹാമിനെതിരെ ചെല്‍സിയുടെ ഏദന്‍ ഹസാര്‍ഡിന്റെ തകപ്പന്‍ സോളോ ഗോള്‍. മത്സരത്തില്‍ ഹസാര്‍ഡ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ചെല്‍സിയുടെ വിജയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു. 24ാം മിനുറ്റിലായിരുന്നു ഏവരെയും അമ്പരപ്പിച്ചൊരു ഗോള്‍.
ഗോള്‍ പോസ്റ്റില്‍ നിന്ന് ഏകദേശം 30 വാര അകലെ നിന്നാണ് ഹസാര്‍ഡ് പന്തുമായി ഡിഫന്റര്‍മാരെയടക്കം വെട്ടിച്ച് ഗോളിലേക്ക് തൊടുക്കുന്നത്. പ്രീമിയര്‍ ലീഗിലെ മികച്ച സോളോ ഗോളായാണ് ഹസാര്‍ഡിന്റെ ഈ ഗോളിനെ വിശേഷിപ്പിക്കുന്നത്. ഹസാര്‍ഡിന്റെ രണ്ടാം ഗോള്‍ 90ാം മിനുറ്റിലായിരുന്നു.
If you didn’t watch last nights game or if you are like me and want to watch Eden Hazard’s fantastic individual goal again here it is!
— Daily Football (@DailyFootball90) April 9, 2019
pic.twitter.com/1Ttn7ysdrr
Martin Tyler after Hazard's solo vs West Ham - "Well you could say one of the goals of the season. I would say one of the great Premier League individual goals by one of the great Premier League individual players.. Eden Hazard."
— َ (@HazardEdition) April 8, 2019
💉💉
@hazardeden10 - the greatest ever to have played for this beautiful football club @ChelseaFC #GOAT 🐐
— Ravi Chikkonti (@CRAZYME_RAVI) April 9, 2019
Good morning ..EDEN HAZARD IS THE BEST IN EPL
— Chelsea Zimbabwe (@BlueinZim) April 9, 2019
How are we going to explain to our grandchildren just how Eden Hazard managed to score from these positions without any assistance from his teammates? pic.twitter.com/Ekqi3bgeOS
— WAL (@WhyAlwaysLukaku) April 8, 2019
മല്‍സരത്തിന്റെ മുഴുവന്‍ ആധിപത്യവും ഏറ്റെടുത്തായിരുന്നു ചെല്‍സിയുടെ ആക്രമണം. ജയത്തോടെ ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ആഴ്‌സണലിനെയും ടോട്ടന്‍ഹാമിനെയും പിന്തള്ളിയാണ് ചെല്‍സിയുടെ മുന്നേറ്റം. ചെല്‍സിക്ക് 66 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 82ഉം രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 80 പോയിന്റുമാണ്.
Adjust Story Font
16

