ചാമ്പ്യന്‍സ് ലീഗ്; സിറ്റിയെ തകര്‍ത്ത് ടോട്ടനം, ലിവര്‍പൂളിനും ജയം
എറിക്സണിന്റെ തന്നെ നല്ലൊരു പാസിൽ സൺ ഹുങ്ങ് മിന്നിന്റെ മിന്നും ഗോൾ പിറന്നു.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ടോട്ടനത്തിനും ലിവര്‍പൂളിനും ജയം. സിറ്റിക്കെതിരെ ഒരു ഗോളിനാണ് ടോട്ടനം ജയിച്ചത്. എന്നാല്‍ പോര്‍ട്ടോയെ എതിരില്ലാത്ത രണ്ട് ഗോളിന് ചുവപ്പ് പട പരാജയപ്പെടുത്തി
ആവേശം വാനോളം ഉയര്‍ന്ന മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ടോട്ടനത്തിനായി ഡെലെ അലിയുടെ കിടിലൻ ഷോട്ട് പോസ്റ്റിന് തൊട്ടരികിലൂടെ പോയി. മിനിറ്റുകൾക്കുള്ളിൽ സറ്റെർലിങ്ങിന്റെ മനോഹരമായ മുന്നേറ്റം ഡാനി റോസി തടഞ്ഞത് വാറിലൂടെ ഹാൻ ബോൾ വിളിച്ച് പെനാൽറ്റി നല്‍കി. എന്നാല്‍ ഏവരെയും ഞെട്ടിച്ച് 13ാം മിനിറ്റിൽ അഗ്വൂറോ എടുത്ത പെനാൽറ്റി ലോറിസ് തടുത്തിട്ടു.

പിന്നീടും ഇരുപാദങ്ങളിലേക്കും പന്ത് കയറി ഇറങ്ങിയെങ്കിലും ഗോളൊന്നും കണ്ടെത്താനായില്ല. ആദ്യപാദത്തില്‍ അധികനേരവും പന്ത് സിറ്റിയുടെ കൈകളിലാണെങ്കിലും നല്ല അവസരങ്ങൾ കണ്ടെത്താനാവുന്നുണ്ടായിരുന്നില്ല. നല്ല കൗണ്ടർ അറ്റാക്കുകള്‍ നടത്തിയെങ്കിലും ടോട്ടനത്തിനും ഗോളൊന്നും കണ്ടെത്താനായില്ല.

മത്സരത്തിന്റെ 58ാം മിനിറ്റിൽ ആങ്കിളിന് പരിക്കുപറ്റി ഹാരി കെയ്ൻ കയറുകയും ചെയ്തു. എന്നാലും എറിക്സണിന്റെ നല്ല കീപാസുകൾ അവസരങ്ങൾ ഉണ്ടാക്കുന്നുണ്ടായിരുന്നു. അവസാനം എറിക്സണിന്റെ തന്നെ നല്ലൊരു പാസിൽ സൺ ഹുങ്ങ് മിന്നിന്റെ മിന്നും ഗോൾ പിറന്നു.

ഉടനെ തന്നെ ഹാരി വിങ്ങ്സിനെയും ഡെലെ അലിയെയും വലിച്ച് പോച്ചെറ്റീനോ കളിയുടെ ഗതിമാറ്റി. സിറ്റി പിന്നീട് നല്ല മുന്നേറ്റങ്ങൾ ഉണ്ടാക്കികൊണ്ടിരുന്നു. സാനെയെയും ഡി ബ്രൂണെയെയും അവസാന മിനിറ്റിലിറക്കി ഒരു ഗോൾ മടക്കാനുള്ള ഗാർഡിയോളയുടെ നീക്കവും വിഫലമായതോടെ ക്വാർട്ടറിലെ ആദ്യപാദത്തിൽ ടോട്ടനം സിറ്റിയെ ഒരു ഗോളിന് തകർത്തിരിക്കുന്നു.

മറ്റൊരു മത്സരത്തില്‍ പോര്‍ട്ടോക്കെതിരെ ലിവര്‍പൂളിന് എതിരില്ലാത്ത രണ്ട് ഗോളിന്‍റെ ആധികാരിക ജയം. നാബി കെയ്റ്റയും ഫെർമീനോയുമാണ് ലീവര്‍പൂളിനായി ഗോള്‍ കണ്ടെത്തിയത്. മത്സരത്തലുടനീളം ആധിപത്യം ലിവര്‍പൂളിനായിരുന്നു.
Adjust Story Font
16

