ഡീഗോ കോസ്റ്റക്ക് എട്ട് മത്സരങ്ങളില്‍ നിന്നും വിലക്ക്
ലാലിഗയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന അത്ലറ്റിക്കോക്ക് ഇനി ഏഴ് മത്സരങ്ങളാണ് ബാക്കിയുള്ളത്

അത്ലറ്റിക്കോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റക്ക് വരാനിരിക്കുന്ന എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. കഴിഞ്ഞ ആഴ്ച്ച ബാര്‍സലോണയുമായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് വിലക്ക്. റെഫറിയുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആദ്യ പകുതിയില്‍ തന്നെ ചുവപ്പ് കാര്‍ഡ് ലഭിച്ച് കോസ്റ്റ പുറത്തു പോയിരുന്നു.
അസഭ്യമായി ജീവനക്കാരനോട് സംസാരിച്ചതിന് നാല് മത്സരങ്ങളില്‍ നിന്നും റെഫറിയുടെ കൈ പിടിച്ച് വലിച്ചതിന് നാല് മത്സരങ്ങളില്‍ നിന്നും കോസ്റ്റയെ വിലക്കുന്നതായി റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ലാലിഗയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന അത്ലറ്റിക്കോക്ക് ഇനി ഏഴ് മത്സരങ്ങളാണ് ബാക്കിയുള്ളത്.
Next Story
Adjust Story Font
16

