റെക്കോര്‍ഡ് നേട്ടവുമായി ജോ ഫെലിക്‌സ്: വലവിരിച്ച് വമ്പന്‍ ക്ലബ്ബുകള്‍
ബെന്‍ഫികന്‍ താരമായ ഫെലിക്‌സ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാട്ടുകാരനാണ് എന്നതാണ് പ്രത്യേകത.

യൂറോപ്പ ലീഗില്‍ ഹാട്രിക് നേടുന്ന പ്രായം കുറഞ്ഞ താരമായി ജോ ഫെലിക്‌സ്. ബെന്‍ഫികന്‍ താരമായ ഫെലിക്‌സ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാട്ടുകാരനാണ് എന്നതാണ് പ്രത്യേകത. അതിനാല്‍ തന്നെ ക്രിസ്റ്റ്യാനോയുടെ പിന്മുറക്കാരനെന്നാണ് താരത്തിന്റെ ഇപ്പോഴത്തെ വിശേഷണം. ഐന്‍ട്രാഷ് ഫ്രാങ്ക് ഫര്‍ട്ടിനെതിരായ മത്സരത്തിലാണ് ഈ കൗമാര താരം ഏവരെയും അമ്പരപ്പിച്ചത്.
21ാം മിനുറ്റില്‍ പെനല്‍റ്റിയിലൂടെയാണ് ഫെലിക്‌സ് ഗോള്‍ വേട്ടക്ക് തുടക്കമിടുന്നത്. 43, 54 മിനുറ്റുകളിലെ ഗോളോടെയാണ് ഹാട്രിക്ക് തികച്ചത്. അതായത് പുതിയ രൂപത്തിലായ യൂറോപ്പ ലീഗില്‍ ഹാട്രിക് തികയ്ക്കുന്ന പ്രായംകുറഞ്ഞ കളിക്കാരന്‍. ഹാട്രിക് തികക്കുമ്പോള്‍ 19 വയസും 152 ദിവസവുമാണ് ഫെലിക്‌സിന്റെ പ്രായം. ലീഗില്‍ ബെന്‍ഫിക്കയ്ക്കായി ഈ 19കാരന്‍ പത്ത് ഗോളുകള്‍ നേടിയിട്ടുണ്ട്.

2014ല്‍ ക്രൊയേഷ്യന്‍ താരമായ മാര്‍കോ പാക്ക നേടിയ റെക്കോര്‍ഡാണ് ഫെലിക്‌സ് തകര്‍ത്തത്. ഡൈനാമോ സാഗ്രബിന് വേണ്ടി കെല്‍റ്റിക്കിനെതിരെയായിരുന്നു പാക്കയുടെ പ്രകടനം. ബെന്‍ഫിക്കന്‍ യൂത്ത് അക്കാഡമിയുടെ കണ്ടെത്തലായ ഫെലിക്‌സിനായി യൂറോപ്യന്‍ വമ്പന്മരായ ബാഴ്‌സലോണയടക്കം വലവിരിച്ചതായാണ് റിപ്പോര്‍ട്ട്.
ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ആഴ്‌സണലിന്റെയും ആരാധകര്‍ താരത്തെ സ്വന്തമാക്കാനായി നീക്കം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16

