സലാഹ് ബോംബറാണെന്ന് ചെല്‍സി ആരാധകര്‍; ഗോളടിച്ച് സുജൂദ് ചെയ്ത് സലാഹിന്‍റെ മധുരപ്രതികാരം
എന്നാല്‍ താരത്തിന്‍റെ അറബ്, മുസ്‍ലിം പാരമ്പര്യത്തിന്‍റെ പേരില്‍ പല സമയത്തും അധിക്ഷേപങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്

ഇംഗ്ലീഷ് ഫുട്ബോളില്‍ മാസ്മരിക കരിയറാണ് സലാഹ് കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് സലാഹ്. ഈ സീസണിലും ഗോള്‍ വേട്ടയില്‍ മുന്‍നിരയില്‍ തന്നെയുണ്ട് താരം.
എന്നാല്‍ താരത്തിന്‍റെ അറബ്, മുസ്‍ലിം പാരമ്പര്യത്തിന്‍റെ പേരില്‍ പല സമയത്തും അധിക്ഷേപങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. വെള്ളക്കാരുടെ വംശീയ അധിക്ഷേപങ്ങള്‍ പലകുറി അനുഭവിച്ചതാണ് ഈ ഈജിപ്ത്യന്‍ താരം

ഇപ്രാവശ്യം ചെല്‍സിയുടെ ആരാധകരാണ് സലാഹിനെ അധിക്ഷേപിച്ച് രംഗത്ത് വന്നത്. ലിവര്‍പൂള്‍ മുന്‍നിര താരം സലാഹ് ഒരു ബോംബറാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ചെല്‍സി ആരാധകര്‍ അധിക്ഷേപിക്കുന്നത്.
എന്നാല്‍ ആ അധിക്ഷേപത്തിന് മധുരപ്രതികാരം വീട്ടിയിരിക്കുകയാണ് സലാഹ്. ഇന്നലെ നടന്ന ചെല്‍സി ലിവര്‍പൂള്‍ മത്സരത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ആരാധകരെ കാഴ്ച്ചക്കാരാക്കി മത്സരത്തിന്‍റെ 53ാം മിനിറ്റില്‍ 25 വാര അകലെ നിന്നും സലാഹ് തൊടുത്ത മനോഹര ലോങ്ങ് റൈഞ്ചര്‍ ചെല്‍സിയുടെ വലകീറിമുറിച്ചു.
എന്നത്തേയും പോലെ താരം മൈതാനത്ത് സുജൂദ് ചെയ്തു. മറ്റൊരു മുസ്‍ലിം താരം മാനേയും ചെല്‍സിയുടെ വലകുലുക്കിയിരുന്നു.
Mohamed Salah: West Ham investigate abuse of Liverpool striker. They shoulld remove their rights to attend matches.
— TellMAMAUK (@TellMamaUK) February 9, 2019
The footage, taken by a fellow fan, shows expletives directed at Salah, including about his Muslim religion: https://t.co/BX9VnmmHFs
Adjust Story Font
16

