ബാഴ്സലോണയെ തകര്‍ക്കാന്‍ യുണൈറ്റഡിനാകുമോ? റൊണാള്‍ഡിന്യോ പറയുന്നതിങ്ങനെ
ക്വാര്‍ട്ടര്‍ പ്രവേശനം അസാധ്യമായ സാഹചര്യത്തിലായിരുന്നു സോള്‍ഷേറിന്‍റെ ചുവന്ന ചെകുത്താന്മാരുടെ തിരിച്ചുവരവ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗിന്‍റെ സെമി പ്രവേശന സാധ്യതകള്‍ അസ്തമിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അത് സാധ്യമാകും എന്നാണ് മുന്‍ ബാര്‍സലോണിയന്‍ ഇതിഹാസം റൊണാള്‍ഡീന്യോ പറയുന്നത്. ക്വാര്‍ട്ടര്‍ പ്രവേശനം അസാധ്യമായ സാഹചര്യത്തിലായിരുന്നു സോള്‍ഷേറിന്‍റെ ചുവന്ന ചെകുത്താന്മാരുടെ തിരിച്ചുവരവ്. പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ 2-0ന് സ്വന്തം തട്ടകത്തല്‍ പി.എസ്.ജിക്ക് മുന്നില്‍ തകര്‍ന്നതായിരുന്നു യുണൈറ്റഡ്. എന്നാല്‍, പാരീസില്‍, പി.എസ്.ജിയുടെ സ്വന്തം തട്ടകത്തില്‍ 3-1ന് അവരെ മുട്ടുകുത്തിച്ച് ക്വാര്‍ട്ടറിലേക്ക് ചേക്കേറിയ ചരിത്രമുള്ള യുണൈറ്റഡിന് കാല്‍പന്തുകളിയിലെ മായാജാലങ്ങള്‍ വീണ്ടും ജനിപ്പിക്കാന്‍ സാധിക്കുമെന്ന് റൊണാള്‍ഡിന്യോയും വിശ്വസിക്കുന്നു.
ബാഴ്സലോണക്കെതിരെയുള്ള ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ എന്തും സംഭവിക്കാം. എല്ലാം ആദ്യം ആര് ഗോളടിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ബാഴ്സ ആദ്യം സ്കോര്‍ ചെയ്യുകയാണെങ്കില്‍ യുണൈറ്റഡിന് തിരിച്ചുവരിക എന്നത് അസാധ്യമായിരിക്കും. പക്ഷെ, ആദ്യം തന്നെ ബാഴ്സയുടെ ഗോള്‍വല കുലുക്കാന്‍ യുണൈറ്റഡിനായാല്‍, ആതിഥേയര്‍ക്ക് എങ്ങുനിന്നില്ലാത്ത സമ്മര്‍ദ്ദമായിരിക്കും. പിന്നീട് നൌ കാമ്പില്‍ എന്തും സംഭവിക്കാം. റൊണാള്‍ഡിന്യോ പറയുന്നു.
Adjust Story Font
16

