മിശിഹാക്ക് സ്തുതി പാടി സോഷ്യല്‍ മീഡിയയും 

ഇന്നലെ നേടിയ രണ്ട് ഗോളുകളുള്‍പ്പടെ ഈ സീസണില്‍ 45 ഗോളുകള്‍ മെസി സ്വന്തം പേരിലാക്കി കഴിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2019-04-17 05:07:04.0

Published:

17 April 2019 5:07 AM GMT

മിശിഹാക്ക് സ്തുതി പാടി സോഷ്യല്‍ മീഡിയയും 
X

ക്യാമ്പ് നൌവില്‍ ബാഴ്സലോണ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ രണ്ടാം പാദം ചൂടുപിടിക്കുകയായിരുന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങളാല്‍ യുണൈറ്റഡ് ബാഴ്സയുടെ തട്ടകത്തില്‍ കുതിച്ചു കയറുന്നു. കളിയുടെ തുടക്കത്തില്‍ തന്നെ പോഗ്ബയുടെ ഒരു ക്ലീന്! സ്ട്രൈക്ക് പോസ്റ്റിന് മുകളില്‍ തട്ടി പോയതുള്‍പ്പടെ നിരവധി മുന്നേറ്റങ്ങള്‍. മത്സരം പതിനാറാം മിനിറ്റിലേക്ക് കടന്നു. അവിടെ ഡിഫന്‍റര്‍മാരെ വെട്ടിച്ച് മാഞ്ചസ്റ്റര്‍ വലയിലേക്ക് മെസി പന്തുമായി ഇരച്ചുകയറി. ഇടതു ബോട്ടം കോര്‍ണ്ണറിലേക്ക് മനോഹരമായ ഗോള്‍. ബാഴ്സക്കായി വീണ്ടും മിശിഹാ അവതരിച്ചു. പിന്നീടങ്ങോട്ട് ഓരോ നീക്കങ്ങളും ബാഴ്സയുടെ വരുതിയില്‍ വരുന്ന കാഴചയാണ് ക്യാമ്പ് നൌ സാക്ഷ്യം വഹിച്ചത്.

ബാഴ്സലോണയുടെയും ലയണല്‍ മെസിയുടെയും മനോഹര പ്രകടനത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയയും. മെസി മികച്ചത് എന്ത് ചെയ്യുന്നോ അതാണ് യുണൈറ്റഡിനെതിരെ ചെയ്തത് തുടങ്ങി സര്‍ ഫെര്‍ഗൂസണ്‍ മെസിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വരെ ഉദ്ദരിച്ച് മിശിഹാക്ക് സ്തുതിഗീതങ്ങള്‍ പാടുകയാണ് ഫുട്ബോള്‍ ലോകം. ഇന്നലെ നേടിയ രണ്ട് ഗോളുകളുള്‍പ്പടെ ഈ സീസണില്‍ 45 ഗോളുകള്‍ മെസി സ്വന്തം പേരിലാക്കി കഴിഞ്ഞു.

ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്ന് തവണ ക്വാര്‍ട്ടറില്‍ പുറത്തായ ബാഴ്സ സെമി ഫൈനലിലേക്ക് കടക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് മെസിയും കൂട്ടരും ബാക്കി വെക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് കണക്കാക്കിയ കളിയാണ് ബാഴ്സ സ്വന്തം തട്ടകത്തില്‍ അനായാസം കൈപ്പിടിയിലൊതുക്കിയത്.

TAGS :

Next Story