ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസ് കിരീടമുറപ്പിച്ചു; ലാലിഗയില്‍ ബാഴ്സ തന്നെ ഒന്നാമത്
ബാഴ്സലോണ - റിയൽ സോസിഡാഡ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്സലോണ വിജയം സ്വന്തമാക്കി

ഇറ്റാലിയന്‍ ലീഗ് കിരീടം യുവന്റസ് ഉറപ്പിച്ചു. ഫിയറന്‍റീനയെ 2-1ന് തോല്‍പ്പിച്ചതോടെയാണ് കിരീടനേട്ടം. 33 മത്സരങ്ങളില്‍ നിന്ന് 87 പോയിന്റാണ് യുവന്‍റസിനുള്ളത്. രണ്ടാമതുള്ള നാപ്പോളിക്ക് 32 മത്സരങ്ങളില്‍ നിന്ന് 67 പോയിന്റാണുള്ളത്.
പ്രീമിയർ ലീഗിൽ ടോട്ടനത്തിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി ടോട്ടനത്തെ തോൽപ്പിച്ചത്. ഫിൽ ഫോഡെയുടെ ഗോളാണ് സിറ്റിയെ വിജയത്തിലേക്ക് നയിച്ചത്. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാമതായി.
ലാലിഗയിൽ അത്‍ലറ്റികോ മാഡ്രിഡ് - എയ്ബര്‍ മത്സരത്തിൽ ഒരു ഗോളിന് അത്‍ലറ്റികോ മാഡ്രിഡ് ജയിച്ചു. എണ്‍പത്തിയഞ്ചാം മിനിറ്റിൽ തോമസ് ലെമർ ആണ് മാഡ്രിഡിന്‍റെ വിജയ ഗോൾ നേടിയത്.
ബാഴ്സലോണ - റിയൽ സോസിഡാഡ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്സലോണ വിജയം സ്വന്തമാക്കി. 45ാം മിനുറ്റിൽ ക്ലമന്റ് ലെഗ്‍ലെറ്റ് ബാഴ്സലോണയുടെ ആദ്യ ഗോൾ നേടി. 62ആം മിനുറ്റിൽ ജുനാമിയുടെ ഗോളിലൂടെ റിയൽ സോസിഡാഡ് തിരിച്ചുവന്നെങ്കിലും 64ാം മിനിറ്റിൽ ജോര്‍ദി ആല്‍ബ ബാഴ്സക്കായി രണ്ടാം ഗോൾ നേടി. 77 പോയിന്റുമായി ബാഴ്സലോണയാണ് ലാലിഗയിൽ ഒന്നാമത്.
Adjust Story Font
16

