Quantcast

ഇന്‍സ്റ്റഗ്രാമിലൂടെ അസഭ്യവര്‍ഷം; നെയ്മര്‍ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക്

പി.എസ്ജിയുടെ സൂപ്പര്‍ താരം നെയ്മര്‍ക്ക് ചാമ്പ്യന്‍സ് ലീഗിലെ അടുത്ത മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    27 April 2019 11:30 AM IST

ഇന്‍സ്റ്റഗ്രാമിലൂടെ അസഭ്യവര്‍ഷം; നെയ്മര്‍ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക്
X

പി.എസ്ജിയുടെ സൂപ്പര്‍ താരം നെയ്മര്‍ക്ക് ചാമ്പ്യന്‍സ് ലീഗിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. മാഞ്ചസ്റ്റര്‍ യുണെെറ്റഡുമായുള്ള പി.എസ്.ജിയുടെ തോല്‍വിക്ക് കാരണം വീഡിയോ അസിസ്റ്റന്‍ഡ് റഫറി(വാര്‍)സിസ്റ്റത്തിലെ പിഴവ് മൂലമാണെന്നും, ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവർ ആണ് വാറിൽ ഉള്ളത് എന്നും നെയ്മർ പറഞ്ഞിരുന്നു. ഇതാണ് വിലക്കിന് കാരണമായത്.

സംഭവത്തില്‍ അസഭ്യ വാക്കുകളും നെയ്മർ ഉപയോഗിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ ആയിരുന്നു നെയ്മറിന്റെ പ്രതികരണം. ഇഞ്ച്വറി ടൈമില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയ ഗോളിലായിരുന്നു അന്ന് പി.എസ്ജി തോറ്റ് പുറത്തായത്.

പെനാല്‍റ്റിക്ക് കാരണമായ ഹാൻഡ്ബോള്‍ അനുവദിച്ചത് തെറ്റായ തീരുമാനമായിരുന്നു, ബോക്സിനുള്ളില്‍ കിമ്പെമ്പെ പുറം തിരിഞ്ഞാണ് നിൽക്കുന്നത്, മനപ്പൂര്‍വമായിരുന്നില്ല സംഭവങ്ങൾ, സ്ലോ മോഷനിൽ കാണുന്ന ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവർ ആണ് വാറിൽ ഉള്ളത്.. എന്നിങ്ങനെയായിരുന്നു നെയ്മറിന്റെ പരാമര്‍ശങ്ങള്‍. അതിനു ശേഷം അസഭ്യ വാക്കുകളും നെയ്മർ ഉപയോഗിച്ചിരുന്നു.

പരിക്കിനെ തുടര്‍ന്ന് ഒരുപാട് മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന താരത്തിന് യുവേഫയുടെ നടപടി വലിയ തിരിച്ചടിയാണ്.

TAGS :

Next Story