ലാലീഗ കിരീടം വീണ്ടും ബാഴ്‌സലോണക്ക്
വിജയത്തോടെ 35 മത്സരങ്ങളില്‍ നിന്നും 83 പോയിന്റുമായി കിരീടം ഉയർത്തിയിരിക്കുകയാണ് മെസ്സിയുടെ ബാഴ്‌സലോണ

ഈ സീസണിലെയും ലാലിഗ കിരീടം ബാഴ്‍സലോണക്ക്. ലെവന്റെയെ സ്വന്തം തട്ടകത്തിൽ തകർത്ത് 26മത്തെ ലാലിഗ കിരീടമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ലെവാന്‍റയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ബാഴ്സ മൂന്ന് മത്സരം ശേഷിക്കെയാണ് കിരീടം നേടിയത്.

മെസ്സിയെയും സെർജിയോ ബുസ്ക്വറ്റ്സിനെയും ബെഞ്ചിലിരുത്തിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ ഗോള്‍ ക്ഷാമം അനുഭവിച്ച മത്സരത്തില്‍ മെസ്സിയുടെ വരവോടെയാണ് വല കുലുങ്ങിയത്. മത്സരത്തിന്റെ 62ാം മിനിറ്റിൽ മെസ്സിയുടെ മനോഹര ഗോളിലാണ് ബാഴ്‌സ ലെവന്റെയെ തകർത്തത്. സുവാരസിനും ഡംബലേക്കുമെല്ലാം ഒട്ടനവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.

വിജയത്തോടെ 35 മത്സരങ്ങളില്‍ നിന്നും 83 പോയിന്റുമായി കിരീടം ഉയർത്തിയിരിക്കുകയാണ് മെസ്സിയുടെ ബാഴ്‌സലോണ. 34 ഗോളുകൾ കണ്ടെത്തിയ മെസി തന്നെയാണ് ലീഗിലെ ടോപ്പ് സ്‌കോറർ. 35 മത്സരങ്ങളില്‍ നിന്ന് 83 പോയിന്‍റ് നേടിയ ബാഴ്സലോണയ്ക്ക് രണ്ടാം സ്ഥാനത്തുള്ള അത്‍ലറ്റിക്കോ മാഡ്രിഡിന് മേല്‍ മറികടക്കാനാകാത്ത ലീഡായി.
ചാമ്പ്യൻസ് ലീഗ് സെമിയിൽ ഈ ആഴ്ച്ച ലിവർപൂളിലെ നേരിടാനിരിക്കുകയാണ് ബാഴ്‌സലോണ. ഇനി ചാമ്പ്യൻസ് ലീഗ് നൗ ക്യാമ്പിലെത്തിക്കുകയാണ് മെസ്സിയുടെയും കൂട്ടരുടേയും അടുത്ത ലക്ഷ്യം.
Adjust Story Font
16

