Quantcast

പ്രീമിയര്‍ ലീഗ്; യുണൈറ്റഡിന്റെ പ്രതീക്ഷ അസ്തമിക്കുന്നു

ജയത്തിൽ കുറഞ്ഞതൊന്നും യുണൈറ്റഡിന് പ്രതീക്ഷ നൽകുന്നതായിരുന്നില്ല.

MediaOne Logo

Web Desk

  • Published:

    28 April 2019 11:40 PM IST

പ്രീമിയര്‍ ലീഗ്; യുണൈറ്റഡിന്റെ പ്രതീക്ഷ അസ്തമിക്കുന്നു
X

പ്രീമിയർ ലീഗിലെ ആവേശപോരാട്ടമായിരുന്ന ചെൽസി യുണൈറ്റഡ് മത്സരം സമനിലയിൽ കലാശിച്ചു. സമനിലയോടെ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഏകദേശം അസ്തമിച്ചിരിക്കുകയാണ്. മത്സരം ഇരുടീമിനും അതിനിർണായകമായിരുന്നു. ജയത്തിൽ കുറഞ്ഞതൊന്നും യുണൈറ്റഡിന് പ്രതീക്ഷ നൽകുന്നതായിരുന്നില്ല.

തുടക്കം മുതൽ തന്നെ യുണൈറ്റഡ് ആക്രമണ കളിയാണ് പുറത്തെടുത്തിരുന്നത്. മത്സരത്തിന്റെ 11ാം മിനിറ്റിൽ അത് ഫലം കണ്ടു. ജോൺ മാട്ടയിലൂടെ യുണൈറ്റഡ് ഗോള്‍നേടി. 527 മിനിറ്റിന് ശേഷമാണ് യുണൈറ്റഡ് ഒരു ഗോള്‍ കണ്ടെത്തുന്നത്. ലുകാക്കുവും ഷോയും നടത്തിയ മനോഹര നീക്കം മാട്ട സുന്ദരമായി ഗോളാക്കി മാറ്റുകയായിരുന്നു.

ഇരുപാദങ്ങളിലേക്കും പന്ത് കയറി ഇറങ്ങിയ മത്സരത്തിൽ 43ാം മിനിറ്റിൽ ഡിഗിയയുടെ പിഴവിലൂടെ മാർക്കോസ് അലോൻസോ മത്സരം സമനിലയാക്കി. രണ്ടം പാദത്തിലും ഇരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.

സമനിലയായതോടെ ചെല്‍സി 36 മത്സരങ്ങളിൽ നിന്നും 20 വിജയവുമായി 68 പോയന്റ് സ്വന്തമാക്കി നാലാം സ്ഥാനം നിലനിർത്തി. എന്നാൽ 36 മത്സരത്തിൽ നിന്നും 19 വിജയവുമായി 65 പോയന്റ് നേടി ആറാം സ്ഥാനത്താണ് യുണൈറ്റഡ്.

TAGS :

Next Story