Quantcast

6 മണിക്കൂര്‍ 41 മിനുറ്റ് കൊണ്ട് ടര്‍ഫ് ഒരുക്കി അല്‍ബെയ്ത്ത് സ്റ്റേഡിയം റെക്കോഡിട്ടു

ഇതിനകം പണി പൂര്‍ത്തിയാക്കിയ അല്‍ വക്ര സ്‌റ്റേഡിയത്തിന്റെ തന്നെ റെക്കോര്‍ഡാണ് അല്‍ ബെയ്ത്ത് സ്‌റ്റേഡിയം മറികടന്നത്.

MediaOne Logo

Web Desk

  • Published:

    30 April 2019 2:42 AM GMT

6 മണിക്കൂര്‍ 41 മിനുറ്റ് കൊണ്ട് ടര്‍ഫ് ഒരുക്കി അല്‍ബെയ്ത്ത് സ്റ്റേഡിയം റെക്കോഡിട്ടു
X

2022 ലോകകപ്പ് ഫുട്‌ബോളിനായി ഖത്തര്‍ പണിപൂര്‍ത്തിയാക്കുന്ന അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തിന് റെക്കോര്‍ഡ് നേട്ടം. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് സ്‌റ്റേഡിയത്തില്‍ ടര്‍ഫ് ഒരുക്കിയാണ് സ്‌റ്റേഡിയം നേട്ടം സ്വന്തമാക്കിയത്.

ഇതിനകം പണി പൂര്‍ത്തിയാക്കിയ അല്‍ വക്ര സ്‌റ്റേഡിയത്തിന്റെ തന്നെ റെക്കോര്‍ഡാണ് അല്‍ ബെയ്ത്ത് സ്‌റ്റേഡിയം മറികടന്നത്. വെറും ആറ് മണിക്കൂര്‍ 41 മിനുട്ട് 43 സെക്കന്റ് കൊണ്ടാണ് സ്‌റ്റേഡിയത്തില്‍ പുല്‍മൈതാനം സജ്ജീകരിച്ചത്. അല്‍ വക്ര സ്‌റ്റേഡിയത്തില്‍ ടര്‍ഫ് ഒരുക്കാനെടുത്ത 9 മണിക്കൂര്‍ 15 മിനുട്ടിന്റെ റെക്കോര്‍ഡാണ് അല്‍ ബെയ്ത്ത് തിരുത്തിയെഴുതിയത്.

അറുപതിനായിരം പേര്‍ക്കിരിക്കാവുന്ന ഗാലറിയാണ് അല്‍ബെയ്ത്തില്‍ സജ്ജമാക്കുന്നത്. ലോകകപ്പിന്റെ സെമി ഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഇവിടെ നടക്കും. പരമ്പരാഗത അറബിക് തമ്പുകളുടെ മാതൃകയിലാണ് സ്‌റ്റേഡിയത്തിന്റെ രൂപകല്‍പ്പന.

സ്വിച്ച് അമര്‍ത്തിയാല്‍ തുറക്കുകയും അടക്കുകയും ചെയ്യാവുന്ന രൂപത്തിലാണ് സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂര സജ്ജമാക്കുന്നത്. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ ജോലികള്‍ ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും.

TAGS :

Next Story