Quantcast

ഫുട്ബോള്‍ സ്വപ്നങ്ങളുമായി സ്പെയിനിലേക്ക് പറക്കാനൊരുങ്ങി എറണാകുളം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ 

മഞ്ഞുമ്മല്‍ സ്വദേശി അരുണും‍, എലൂര്‍ സ്വദേശി അലനുമാണ് സ്പെയിനിലെ എ.ഡി അല്‍കോര്‍ കോണ്‍ ക്ലബില്‍ പരിശീലനത്തിന് അവസരം ലഭിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    6 May 2019 8:08 AM IST

ഫുട്ബോള്‍ സ്വപ്നങ്ങളുമായി സ്പെയിനിലേക്ക് പറക്കാനൊരുങ്ങി എറണാകുളം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ 
X

ഫുട്ബോള്‍ സ്വപ്നങ്ങളുമായി സ്പെയിനിലേക്ക് പറക്കാനൊരുങ്ങുകയാണ് എറണാകുളം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍. മഞ്ഞുമ്മല്‍ സ്വദേശി അരുണും‍, എലൂര്‍ സ്വദേശി അലനുമാണ് സ്പെയിനിലെ എ.ഡി അല്‍കോര്‍ കോണ്‍ ക്ലബില്‍ പരിശീലനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. ഒരു മാസത്തെ പരിശീലനത്തിനായി നാളെ ഇവര്‍ സ്പെയിനിലേക്ക് പുറപ്പെടും.

എറണാകുളം ഉദ്യോഗമണ്ഡല്‍ എഫ്.എഫ് അക്കാഡമിയില്‍ നിന്നാണ് അരുണും അലനും കാല്‍പന്ത് കളിയില്‍ ചുവട് വെച്ച് തുടങ്ങിയത്. സ്പെയിനില്‍ പരിശീലനത്തിന് അവസരം ലഭിച്ചതോടെ തങ്ങളുടെ ഫുട്ബോള്‍ കരിയര്‍ കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ് അരുണും അലനും. ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികളായ രണ്ടു പേരും ഫുട്ബോളില്‍ തന്നെ കരിയര്‍ ഉറപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇവര്‍ രണ്ട് പേരും ചുരുങ്ങിയ കാലത്തെ പരിശീലനം കൊണ്ട് തന്നെ മികച്ച പ്രകടനം പുറത്തെടുത്തവരാണ്. ഗോവയില്‍ നടന്ന അണ്ടര്‍ 16 ഐ ലീഗില്‍ ഇവര്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ഫുട്ബോളില്‍ മികച്ച കരിയര്‍ കണ്ടെത്താന്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

Next Story