Quantcast

ചരിത്രം ഓര്‍മ്മപ്പെടുത്തി യുണൈറ്റഡിന്റെ പുതിയ ജഴ്‌സി

ബയേൺ മ്യൂണിക്കിനെതിരെ ഷെറിങ് ഹാമും സോള്‍ഷെയറും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വിജയ ഗോള്‍ നേടിയ സമയവും ജഴ്‌സിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    16 May 2019 3:51 PM GMT

ചരിത്രം ഓര്‍മ്മപ്പെടുത്തി യുണൈറ്റഡിന്റെ പുതിയ ജഴ്‌സി
X

പുതിയ സീസണിലേക്കുള്ള ജഴ്‌സി പുറത്തിറക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീം രൂക്ഷ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതിനിടയിലാണ് 1998-1999 സീസണില്‍ അലക്‌സ് ഫെര്‍ഗൂസണിന്റെ പരിശീലനത്തിന് കീഴില്‍ ടീം നടത്തിയ ചരിത്ര പ്രകടനം ഓര്‍മ്മപ്പെടുത്തുന്ന പുതിയ ജഴ്‌സി പുറത്തിറക്കിയത്.

പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നീ മൂന്ന് കിരീടങ്ങൾ ഫെര്‍ഗൂസണിന്റെ കീഴില്‍ യുണൈറ്റഡ് നേടിയിരുന്നു. അവ ഓര്‍മ്മപ്പെടുത്തും വിധം 26-05-1999 എന്നാണ് ജഴ്‌സിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

കറുപ്പും സ്വര്‍ണ്ണ നിറവും കലര്‍ത്തിയ ലോഗോയാണ് ഇത്തവണ ജഴ്‌സിയിലുള്ളത്. ബയേൺ മ്യൂണിക്കിനെതിരെ ഷെറിങ് ഹാമും സോള്‍ഷെയറും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വിജയ ഗോള്‍ നേടിയ സമയവും ജഴ്‌സിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗോള്‍കീപ്പര്‍ക്ക് പര്‍പ്പിള്‍ കളര്‍ ജഴ്‌സിയാണുള്ളത്.

TAGS :

Next Story