Quantcast

മറഡോണയുടെ വിവാദ ജീവിതം പറയുന്ന ഡോക്യുമെന്ററി കാനിലേക്ക്

നാപ്പോളിയുടെ താരമായിരിക്കെ അധോലോക നായകന്‍മാരുമായി മറഡോണക്കുണ്ടായിരുന്ന ബന്ധവും തുടര്‍ന്നുള്ള വിവാദങ്ങളുമെല്ലാം ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    17 May 2019 10:26 AM IST

മറഡോണയുടെ വിവാദ ജീവിതം പറയുന്ന ഡോക്യുമെന്ററി കാനിലേക്ക്
X

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററി കാന്‍ ചലച്ചിത്ര മേളയിലേക്ക്. ഓസ്‌കാര്‍ ജേതാവ് ആസിഫ് കപാഡിയയാണ് ഇതിഹാസത്തിന്റെ ജീവിതം ഡോക്യുമെന്ററിയാണ് നല്‍കിയത്.

മറഡോണയുടെ ഫുട്‌ബോളിന് പുറത്തെ അവിശ്വസനീയവും കുപ്രസിദ്ധവുമായ ജീവിതവുമാണ് ഡോക്യുമെന്ററിയാക്കാന്‍ സംവിധായകന്‍ ആസിഫ് കപാഡിയെ പ്രേരിപ്പിച്ചത്. നാപ്പോളിയുടെ താരമായിരിക്കെ അധോലോക നായകന്‍മാരുമായി മറഡോണക്കുണ്ടായിരുന്ന ബന്ധവും തുടര്‍ന്നുള്ള വിവാദങ്ങളുമെല്ലാം ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ആമി വൈന്‍ഹൗസിന്റെ ജീവിതം അവതരിപ്പിച്ച ഡോക്യുമെന്ററിക്കാണ് 2016ല്‍ ആസിഫിന് ഓസ്‌കാര്‍ ലഭിച്ചത്. 2011ല്‍ ബ്രസീലിയന്‍ മോട്ടോര്‍ റെയ്‌സിങ് ചാമ്പ്യന്‍ ആര്‍ട്ടന്‍ സെന്നയുടെ ജീവിതവും ആസിഫ് വെള്ളിത്തിരയില്‍ എത്തിച്ചിരുന്നു.

TAGS :

Next Story