മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരം പോഗ്ബ ഉംറക്കായി മക്കയില്‍; ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ വൈറല്‍

മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരം പോള്‍ പോഗ്ബ ഉംറ നിര്‍വ്വഹിക്കാനായി മക്കയില്‍. കഅ്ബക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് താരം ഉംറ വാര്‍ത്ത് പുറത്ത് വിട്ടത്. അതെ സമയം ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാണ്.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ മറക്കരുത് എന്ന അടിക്കുറിപ്പോടെയാണ് ഫ്രഞ്ച് മിഡ് ഫീല്‍ഡര്‍ ഫോട്ടോ പങ്കുവെച്ചത്. ചെല്‍സിയുടെ ഫ്രഞ്ച് പ്രതിരോധതാരം കുര്‍ട് സൌമയും പോഗ്ബയുടെ കൂടെ ഉംറ നിര്‍വ്വഹിക്കാനെത്തിയിട്ടുണ്ട്. രണ് മില്യണ്‍ ലൈക്കുകളുമായി താരത്തിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 2017ലും പോഗ്ബ ഉംറ നിര്‍വ്വഹിച്ചിട്ടുണ്ട്. 2018ല്‍ റഷ്യന്‍ ലോകകപ്പിന് തൊട്ടുമുമ്പ് ഫ്രാന്‍സ് കിരീടം ചൂടും മുമ്പ് പോഗ്ബ ഉംറ നിര്‍വ്വഹിക്കാനെത്തിയത് വലിയ വാര്‍ത്തയായിരുന്നു.
Next Story
Adjust Story Font
16

